കനത്ത മഴയില്‍ വീട് തകര്‍ന്നു

പുന്നയൂർക്കുളം: കനത്ത മഴയില്‍ വീടിന്‍റെ ഒരുഭാഗം തകര്‍ന്നു. പുന്നൂക്കാവ് പുഞ്ചപ്പാടം റോഡ് വെട്ടിക്കാട്ട് അമ്മിണിയുടെ വീടിന്റെ അടുക്കളയോട് ചേര്‍ന്ന ഭാഗമാണ് വന്‍ ശബ്ദത്തോടെ ഇടിഞ്ഞുവീണത്.

ബുധനാഴ്ച പുലര്‍ച്ചയായിരുന്നു അപകടം. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.

അമ്മിണി, മകന്‍ മനീഷ്, ഭാര്യ നീമ, ഒന്നരയും നാലരയും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങള്‍, അമ്മിണിയുടെ ബന്ധു വിജയന്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ അപകടാവസ്ഥ കാരണം ഇവര്‍ ബന്ധുവീട്ടിലേക്ക് താമസം മാറി.

Tags:    
News Summary - The house collapsed due to heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.