തൃശൂർ: തൃശൂരിന് ഇനി വ്യാപാരാഘോഷത്തിന്റെ രാവുകൾ. കോർപറേഷന്റെയും ചേംബർ ഓഫ് കോമേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന തൃശൂർ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി. ജനുവരി 15 വരെയാണ് ഷോപ്പിങ് ഫെസ്റ്റിവൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.
അതിവേഗത്തിൽ വളരുന്ന നഗരത്തിനൊപ്പം അതിന്റെ സാംസ്കാരിക തനിമയും പൈതൃകവും സംരക്ഷിക്കാൻ കഴിയുന്നത് തൃശൂരിന്റെ മികവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമൻ ആമുഖപ്രസംഗവും ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.കെ. ജലീൽ പദ്ധതി വിശദീകരണവും നടത്തി. മന്ത്രി കെ. രാജൻ ഭദ്രദീപം തെളിയിച്ചു. മന്ത്രി കെ. രാധാകൃഷ്ണന് വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ നിർവഹിച്ചു.
മന്ത്രി എം.ബി. രാജേഷ് ഡിജിറ്റൽ ലോഞ്ചിന്റെയും ഉദ്ഘാടനം നിർവഹിച്ചു. പി. ബാലചന്ദ്രന് എം.എല്‍.എ, കലക്ടര്‍ ഹരിത വി. കുമാര്‍, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, മണപ്പുറം ഫിനാന്‍സ് ചെയര്മാന് വി.പി. നന്ദകുമാര്‍, കല്യാണ്‍ ജ്വല്ലേഴ്സ് സി.എം.ഡി ടി.എസ്.
കല്യാണരാമന്, ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി കെ.ജി. അനില്‍കുമാര്‍, സദ്ഭവാനന്ദ സ്വാമിജി, ബിഷപ് ടോണി നീലങ്കാവിൽ, എം.പി. രാമചന്ദ്രൻ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, ഷിബു ബാബു, സാറമ്മ റോബ്സൺ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.കെ. അനിഷ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദർ മേനോൻ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് എം. ബാലഗോപാൽ, ജിജി ജോർജ് എന്നിവർ പങ്കെടുത്തു.
വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്വകാര്യ താമസ സമുച്ചയങ്ങള്‍ ഉള്‍പ്പെടെ എല്ലാം വര്‍ണങ്ങളില്‍ കുളിച്ചുനില്ക്കും. നാല് സ്ഥിരം വേദികളിലും ചലിക്കുന്ന വേദികളിലും ദിവസവും കലാപരിപാടികള്‍ നടക്കും.
വഞ്ചികുളത്തെ ബോട്ട് യാത്ര, പാലസ് റോഡിലെ ക്രാഫ്റ്റ് ആര്‍ട്ട്, മോട്ടോര്‍ റെയ്സ്, റിമി ടോമി, തൈക്കൂടം ബ്രിഡ്ജ്, ഔസേപ്പച്ചന് എന്നിവർ നയിക്കുന്ന സംഗീത നിശ, ഫുഡ് ഫെസ്റ്റ്, ഇന്റര്‍നാഷനല്‍ എക്സിബിഷന്, ഫാഷന്‍ വീക്ക്, സ്കേറ്റിങ്, മോട്ടോര്‍ ഷോ, ഡാന്‍സ് ഫെസ്റ്റ് തുടങ്ങിയ ഇടങ്ങളും ഉല്ലാസത്തിനും ആഘോഷത്തിനുമായി സജീവമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.