തൃപ്രയാർ: പണം നഷ്ടപ്പെട്ട പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയയാളെ കാത്ത് പണം സ്റ്റേഷനിലിരുന്നത് ‘സർപ്രൈസാ’യി. റോഡിൽനിന്ന് കളഞ്ഞുകിട്ടിയ അഞ്ഞൂറിന്റെ നോട്ടുകളടങ്ങിയ അര ലക്ഷം രൂപയുടെ കെട്ട് സഹോദരങ്ങൾ സ്റ്റേഷനിലേൽപിക്കുകയായിരുന്നു. തൃപ്രയാർ ശ്രീവിലാസ് സ്കൂൾ റോഡിൽ താമസിക്കുന്ന ചാലിൽ ബഷീറും അൻവറുമാണ് പണം തിരിച്ചേൽപിച്ചത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇരുവരും. പോളി സെന്ററിന് തെക്ക് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽനിന്നാണ് നോട്ടുകെട്ട് ലഭിച്ചത്. ഉടൻ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. പണം പോയതായി പരാതിയൊന്നും അതുവരെ സ്റ്റേഷനിൽ ലഭിച്ചിരുന്നില്ല.
ജുമുഅ നമസ്കാരം കഴിഞ്ഞ് ഇറങ്ങിയപ്പോൾ സ്റ്റേഷനിൽനിന്ന് വിളി വന്നു. ആധാരം എഴുത്തുകാരൻ മുരളിയുടെതായിരുന്നു പണം. പരാതിയുമായി എത്തിയപ്പോഴേക്കും പണം സ്റ്റേഷനിൽ ഉണ്ടെന്നറിഞ്ഞ മുരളിക്ക് സന്തോഷവും ആശ്വാസവുമായി. ട്രഷറിയിൽ അടക്കാൻ പോകുന്നതിനിടെയാണ് പണം വീണുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.