ഭീഷണിയായി പാതയോര മരങ്ങൾ കടപുഴകാൻ കാത്ത് അധികൃതർ
text_fieldsതൃപ്രയാർ: റോഡരികിലെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാതെ പൊതുമരാമത്ത് വകുപ്പ്. തൃപ്രയാർ-ചേർപ്പ് സംസ്ഥാന പാതയിലാണ് നിരവധി മരങ്ങൾ അപകട സാധ്യത ഉയർത്തുന്നത്. കഴിഞ്ഞ ദിവസം ഇഞ്ചമുടിയിൽ വൻമരം കടപുഴകി വീണപ്പോൾ വാഹന യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പഴുവിൽ ജങ്ഷന്റെ കിഴക്കു ഭാഗത്തും കൂറ്റൻ ആൽമരം ഏറെ നാൾ അപകടാവസ്ഥയിൽ നിന്നിരുന്നു.
കഴിഞ്ഞ മാസമാണിത് മുറിച്ചുമാറ്റിയത്. പഴുവിൽ ഗോകുലം കോളജ്, സ്കൂൾ എന്നിവക്കു മുന്നിൽ റോഡരികിൽ നിൽക്കുന്ന മരവും സ്വകാര്യ സ്ഥലത്തെ തെങ്ങുകളും അപകട ഭീഷണി ഉയർത്തുന്നുണ്ട്. റോഡിലൂടെ നൂറുകണക്കിന് ബസുകൾ സർവിസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് മറ്റു വാഹനങ്ങൾ. വിദ്യാഭ്യാസ സ്ഥാനപങ്ങളുടെ വാഹനങ്ങൾ കൂടാതെ എൽ.കെ.ജി മുതൽ കോളജ് വരെയുള്ള വിദ്യാലയങ്ങളിലേക്ക് നിരവധി വിദ്യാർഥികളും ഇതുവഴി സഞ്ചരിക്കുന്നു. അപകടം പതിയിരിക്കുന്ന പാതക്കു നേരെ കണ്ണടക്കുകയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.