വാടാ0നപ്പള്ളി: അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ കൈവിടാതെ മൈഗ്രന്റ് വർക്കേഴ്സ് തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി). ഈമാസം മൂന്നിന് രാവിലെ എട്ടിന് തൊഴിൽ സ്ഥലത്തേക്കുള്ള യാത്രക്കിടെ ദേശീയപാത പുതുകുളങ്ങരയിൽ ടോറസ് ലോറിയിടിച്ച് പരിക്കേറ്റ ബംഗാൾ സ്വദേശി ഗോവിന്ദിനാണ് (49) യൂനിയൻ ആശ്രയമായത്. കെട്ടിട നിർമാണ തൊഴിലാളിയായ ഗോവിന്ദ് പരിക്കേറ്റ് റോഡിൽ കിടക്കുകയായിരുന്നു. മൈഗ്രന്റ് വർക്കേഴ്സ് തൊഴിലാളി യൂനിയൻ പ്രവർത്തകർ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.
തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തണമെങ്കിൽ അടുത്ത ബന്ധു ഉണ്ടാകണം. അതിന് ഗോവിന്ദിന്റെ സഹോദരൻ ഉത്തമനെ യൂനിയന്റെ നേതൃത്വത്തിൽ യാത്ര ചെലവെടുത്ത് കൊണ്ടുവന്നു. ചികിത്സയുടെ എല്ലാ ഘട്ടത്തിലും യൂനിയൻ ജില്ല സെക്രട്ടറി അഷറഫ് വലിയകത്തിന്റെ നേതൃത്വത്തിൽ ഇടപെട്ടു. സാമ്പത്തിക സഹായം ഉൾപ്പെടെ ചെയ്തു.
ഗുരുതരാവസ്ഥ തരണം ചെയ്ത ഗോവിന്ദ് ജീവിതത്തിലേക്ക് തിരിച്ചെത്തി. ഡോക്ടർമാർ ആറ് മാസം വിശ്രമം നിർദേശിച്ചതിനാലും തുടർചികിത്സക്കുമായി വ്യാഴാഴ്ച രാത്രി ട്രെയിനിൽ സ്വദേശത്തേക്ക് സഹോദരനൊപ്പം ഗോവിന്ദിനെ യൂനിയൻ നേതാക്കൾ യാത്രയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.