വാ​ടാ​ന​പ്പ​ള്ളി​യി​ൽ ക​ട​ല്‍ക്ഷോ​ഭ​മു​ണ്ടാ​യ സ്ഥ​ലം ക​ല​ക്ട​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ സ​ന്ദ​ര്‍ശി​ക്കു​ന്നു

കടല്‍ക്ഷോഭം; വാടാനപ്പള്ളിയിൽ റബിള്‍ മൗണ്ട് വാള്‍ നിർമാണം അടുത്ത ആഴ്ച തുടങ്ങും

വാ​ടാ​ന​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സം മൂ​ലം തീ​ര​ശോ​ഷ​ണ​വും നാ​ശ​ന​ഷ്ട​ങ്ങ​ളും ഉ​ണ്ടാ​യ ഭാ​ഗ​ങ്ങ​ളി​ൽ ക​ല​ക്ട​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വി​വി​ധ വാ​ര്‍ഡു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശാ​ന്തി ഭാ​സി, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രോ​ടൊ​പ്പ​മാ​യി​രു​ന്നു സ​ന്ദ​ര്‍ശ​നം. മ​ട​ങ്ങി​യ ശേ​ഷം ക​ട​ല്‍ഭി​ത്തി നി​ർ​മാ​ണം, കു​ടി​വെ​ള്ള​ക്ഷാ​മം, വൈ​ദ്യു​തി വി​ത​ര​ണ ത​ട​സ്സം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ ച​ര്‍ച്ച​ചെ​യ്യാ​ൻ ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ യോ​ഗം ചേ​രു​ക​യും ചെ​യ്തു.

വാ​ടാ​ന​പ്പ​ള്ളി ഒ​ന്നാം വാ​ര്‍ഡി​ലെ തീ​ര​ശോ​ഷ​ണ​ത്തി​നു​ള്ള താ​ല്‍ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച 35 ല​ക്ഷം രൂ​പ​യു​ടെ റ​ബി​ള്‍ മൗ​ണ്ട് വാ​ള്‍ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ അ​ടു​ത്ത ആ​ഴ്ച തു​ട​ങ്ങാ​നാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ക​ല​ക്ട​ര്‍ നി​ർ​ദേ​ശം ന​ല്‍കി. 18ാം വാ​ര്‍ഡി​ലെ തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി 40 ല​ക്ഷം രൂ​പ​യു​ടെ താ​ല്‍ക്കാ​ലി​ക ക​ട​ല്‍ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ഡീ​ഷ​ണ​ല്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. തു​ട​ര്‍ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ക​ല​ക്ട​ര്‍ നി​ർ​ദേ​ശം ന​ല്‍കി.

വാ​ര്‍ഡ് 18ല്‍ 450 ​മീ​റ്റ​ര്‍ ക​ട​ല്‍ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് 6.31 കോ​ടി രൂ​പ​യു​ടെ പ്ര​പ്പോ​സ​ല്‍ ജ​ല​സേ​ച​ന വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ക്ക് ന​ല്‍കി​യി​ട്ടു​ണ്ട​ന്ന് ഇ​റി​ഗേ​ഷ​ന്‍ വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. പ്ര​പ്പോ​സ​ലി​ന് അ​നു​മ​തി ല​ഭി​ക്കാ​നാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ല​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ന്ന്, 17, 18 വാ​ര്‍ഡു​ക​ള്‍ തീ​ര​ദേ​ശം ഹോ​ട്ട്‌​സ് സ്‌​പോ​ട്ടാ​യി പ്ര​ഖ്യാ​പി​ക്കാ​നാ​യി സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ച്ച പ്ര​പ്പോ​സ​ലി​ലും തു​ട​ര്‍ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഇ​റി​ഗേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ല്‍കി.

പ​തി​നെ​ട്ടാം വാ​ര്‍ഡി​ലെ ഏ​ഴ് കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി പു​തി​യ പൈ​പ്പ്‌​ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. പ​തി​നേ​ഴാം വാ​ര്‍ഡി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്ക​ണം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ത​ട​സ്സം പ​രി​ഹ​രി​ക്കാ​നാ​യി കെ.​എ​സ്.​ഇ.​ബി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. പ്ര​വൃ​ത്തി​ക​ള്‍ ഏ​കോ​പി​പ്പി​ക്കാ​നാ​യി സ​ബ് ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

യോ​ഗ​ത്തി​ല്‍ വാ​ടാ​ന​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ശാ​ന്തി ഭാ​സി, സ​ബ് ക​ല​ക്ട​ര്‍ അ​ഖി​ല്‍ വി. ​മേ​നോ​ന്‍, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ (ഡി.​എം) കെ. ​ശാ​ന്ത​കു​മാ​രി, അ​ഡീ​ഷ​ണ​ല്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ബി​ജു പി. ​വ​ർ​ഗീ​സ്, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​അ​ബ്ദു​ൽ മ​ജീ​ദ്, ഇ​രി​ങ്ങാ​ല​ക്കു​ട കെ.​എ​സ്.​ഇ.​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ കെ.​സി. ല​ളി​ത, വാ​ടാ​ന​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജെ.​എ​സ്. ബി​നോ​യ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Construction of the Rubble Mount Wall will begin next week in Vadanappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.