വാടാനപ്പള്ളി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാടാനപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അൻസാറും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഐശ്വര്യ നിഖിലും നേതൃത്വം നൽകിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് അഡ്വ.എം.എ. മുസ്തഫ , മുൻ മണ്ഡലം പ്രസിഡന്റുമാരായ സി.എം. ശിവപ്രസാദ്, കെ.വി. സിജിത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് സി.. എം. രഘുനാഥ്, സെക്രട്ടറിമാരായ രാഘുനാഥൻ വയക്കാട്ടിൽ, എ.എ.മുഹമ്മദ്, ആസിഫ് അലി, ഉമ്മർ, നൂറുദ്ദീൻ, മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സുഗന്ദിനി ഗിരീഷ്, പ്രവാസി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സമീർ ഹംസ, ജനറൽ സെക്രട്ടറി മുഹമ്മദ്, മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുജാത ഹരിഹരൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുചിത്ര ദിനേശ്, സുനിൽ ഇത്തിക്കാട്ട്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ചാഴൂർ: കോൺഗ്രസ് ചാഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഷൈജു സൈറാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരെ കോൺഗ്രസ് പ്രതിഷേധ സദസ്സ് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.എസ്. സാബു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം ഷോൺ പല്ലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഡി.സി സി ജനറൽ സെകട്ടറി അഡ്വ.വി.എം. മൊഹിയുദ്ദീൻ, വി.എം. ജോണി കെ.പി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.