വടക്കാഞ്ചേരി: വൈദ്യുതി കമ്പികളിലേക്ക് റബർ മരം കടപുഴകി വീണിട്ടും വൈദ്യുതി വകുപ്പ് ഉദാസീനത പുലർത്തുന്നതായി പരാതി. തെക്കുംകര പഞ്ചായത്തിലെ മലാക്ക ദുബായ് റോഡിലാണ് സ്വകാര്യ വ്യക്തിയുടെ റബർ മരം വൈദ്യുതി തൂണിലേക്ക് വീണത്. ഒരാഴ്ച പിന്നിട്ടിട്ടും വൈദ്യുതി വകുപ്പ് ഒഴിഞ്ഞു മാറുകയാണെന്ന് നാട്ടുകാർ പറയുന്നു.
ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്ന സാഹചര്യത്തിലും ഉത്തരവാദിത്വം സ്വകാര്യ വ്യക്തിയിൽ ചാർത്തി അപകട സാഹചര്യം അവഗണിക്കുകയാണ് വൈദ്യുതി വകുപ്പെന്നാണ് പരാതി. സ്കൂൾ കുട്ടികളടക്കമുള്ള കാൽനടക്കാരും വാഹനങ്ങളും പോകുന്ന റോഡിലാണ് അപകടം പതുങ്ങിയിരിക്കുന്നത്. മരം നീക്കം ചെയ്യാൻ മുതിരാത്ത വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധത്തിലാണ് പരിസര വാസികൾ. മഴയും കാറ്റും വരുമ്പോൾ ആശങ്കയോടെയാണ് ഇവർ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.