വടക്കാഞ്ചേരി: മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയിൽ. വാഴാനി റോഡിൽ റെയിൽവേ ഗേറ്റിനോടു ചേർന്നുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് എക്സൈസ് റെയ്ഡ് ചെയ്താണ് 250 മില്ലി ഗ്രാമിലധികം ബ്രൗൺ ഷുഗർ സഹിതം അസം സ്വദേശി അനാറുൾ ഇസ്ലാമിനെ (25) പിടികൂടിയത്. എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പ്രതിയെ പിടികൂടിയ സംഘത്തിൽ വടക്കാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.പി. ഷിഹാബ്, ഉദ്യോഗസ്ഥരായ സി.പി. പ്രഭാകരൻ, പി.പി. കൃഷ്ണകുമാർ എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ചെറുതുരുത്തി കേന്ദ്രീകരിച്ച് പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന വൻ ലോബി പൊലീസ് വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.