വടക്കാഞ്ചേരി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പിടികൂടി. കുമരനെല്ലൂർ തെലുങ്കർ കോളനി സ്വദേശിനിയുടെ പരാതിപ്രകാരമാണ് ഭർത്താവ് കാസർകോട് സ്വദേശിയായ കുമാറിനെ (31) അറസ്റ്റ് ചെയ്തത്. കോളനിയിൽ താമസിക്കുന്ന യുവതിയേയും മക്കളെയും ഇയാൾ മദ്യപിച്ച് വന്ന് നിരന്തരം ഉപദ്രവിക്കുന്നതായ പരാതിയിലാണ് നടപടി.
കഴിഞ്ഞ 11ന് രാത്രി മക്കളെ ഉപദ്രവിക്കുന്നത് തടയാൻ ചെന്ന യുവതിയെ പ്രതി കരിങ്കല്ല് കൊണ്ട് തലയിൽ അടിച്ച് പരിക്കേൽപ്പിച്ചു. തലയിൽ ഗുരുതര പരിക്കേറ്റ യുവതി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.