വടക്കാഞ്ചേരി: കോവിഡ് മഹാമാരിയുടെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബസ് വ്യവസായ മേഖല തകർന്നടിയുന്നു. പല സ്റ്റാൻഡുകളിലും പ്രതീക്ഷയോടെ യാത്രക്കാരെ നോക്കി കാത്തിരിക്കുകയാണ് ഡ്രൈവർമാരും കണ്ടക്ടർമാരും. രോഗവ്യാപന സാഹചര്യത്തിൽ ഭൂരിഭാഗമാളുകളും ബസ് യാത്ര ഒഴിക്കുന്നതും സ്വകാര്യ ബസ് മേഖലയെ തകർക്കുന്നു. കോവിഡിെൻറ ഒന്നാം തരംഗത്തിൽ ഏറെക്കാലം കട്ടപ്പുറത്തായ ബസുകൾ നിരത്തിലിറങ്ങിത്തുടങ്ങിയതോടെ വലിയ ആശ്വാസത്തിലായിരുന്നു തൊഴിലാളികൾ.
എന്നാൽ, രണ്ടാം തരംഗം പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുകയാണ്. തങ്ങൾ മാത്രമല്ല ഉടമകളും വലിയ പ്രതിസന്ധിയിലാണെന്ന് തൊഴിലാളികൾ പറയുന്നു. വാഹനങ്ങളുടെ അറ്റകുറ്റപണികൾക്കും എന്തിന് ഡീസൽ നിറക്കാൻ പോലും പ്രയാസപ്പെടുന്ന സ്ഥിതിയാണെന്നും ഇവർ പറയുന്നു. കോവിഡ് അതിജീവനത്തിനായി തങ്ങൾക്ക് അടിയന്തര സഹായമുറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ആളൊഴിഞ്ഞ ബസുകൾ ഇനി എത്രനാൾ നിരത്തിലിറക്കാൻ കഴിയുമെന്നറിയില്ല. നിയന്ത്രണങ്ങൾ മുറുകുന്ന സാഹചര്യത്തിൽ ഇവർക്കിനി മറ്റൊരു ജോലി തേടിപ്പോകാനുമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.