വടക്കാഞ്ചേരി: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട ഡെലിവറി വാൻ വൈദ്യുതി തൂണിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ് മൂന്നായി മുറിഞ്ഞു.
ഡ്രൈവർ ഷോക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ മംഗലം പഞ്ചായത്ത് കിണർ പരിസരത്തായിരുന്നു അപകടം. കല്ലംപാറ ഭാഗത്തുനിന്നും പത്താം കല്ല് ഭാഗത്തേക്ക് വന്ന ഡെലിവറി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. കൊടുങ്ങല്ലൂർ സ്വദേശി ഹനീഫയാണ് (52) വാഹനം ഓടിച്ചിരുന്നത്. വൈദ്യുതി കമ്പികളുൾപ്പെടെ വാഹനത്തിന് മുകളിലേക്ക് വീണു. ഹനീഫയെ നാട്ടുകാരാണ് വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ എത്തിച്ചത്. വടക്കാഞ്ചേരിയിൽനിന്ന് എത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ വൈകീട്ട് നാലോടെയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.