വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ പൊതുജനാരോഗ്യത്തിനും ചികിത്സക്കുമാണ് കിഫ്ബിയിൽ മുന്തിയ പരിഗണന. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ 272 കോടിയുടെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനും 231 കോടി െചലവിട്ട് മാതൃ-ശിശു പരിപാലന ആശുപത്രി ബ്ലോക്ക് നിർമാണത്തിനും ഭരണാനുമതി ലഭിച്ചു.
രണ്ട് പദ്ധതി കെട്ടിടങ്ങളും ഏഴു നിലകളിലാണ് നിർമിക്കുന്നത്. ഇതിൽ ആധുനിക ഓപറേഷൻ തിയറ്റർ, ഒ.പി, അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെട്ട സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിെൻറ പ്ലാൻ ഇൻറൽ തയാറാക്കി സമർപ്പിക്കുകയും കിഫ്ബിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്.
മാതൃ-ശിശു പരിപാലന ആശുപത്രി ബ്ലോക്കിെൻറ ചുമതലക്കാരായ ഇൻറൽ കമ്പനി പ്ലാൻ കിഫ്ബിയിൽ സമർപ്പിക്കാൻ തയാറാക്കിക്കൊണ്ടിരിക്കുകയാ ണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആന്ത്രൂസ് പറഞ്ഞു.
മെഡിക്കൽ കോളജിൽ കിഫ്ബിയിലൂെട കൂടുതൽ വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ അപേക്ഷ നിൽകിയതായി അനിൽ അക്കര എം.എൽ.എ അറിയിച്ചു.
കിഫ്ബിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി നഗരസഭയുടെ പദ്ധതികളുമുണ്ട്.
സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് 10 കോടി, വടക്കാഞ്ചേരി െബെപാസ് 20 കോടി, വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ അഞ്ചുകോടി, ഗേൾസ് ഹൈസ്കൂൾ മൂന്നുകോടി എന്നീ പദ്ധതികൾക്ക് ഭരണാനുമതിയയി.
പ്ലാൻ സമർപ്പിക്കുകയും ചെയ്തു. അത്താണി മാർക്കറ്റ് 10 കോടി. ഓട്ടുപാറ മാർക്കറ്റ് 10 കോടി. എങ്കക്കാട് ശ്മശാനം മൂന്നുകോടിയും വകയിരുത്തിയിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.