ഡോ​ക്ട​റെ മർദിച്ച്​ ജില്ല ആശുപത്രിയിൽ പരാക്രമം നടത്തിയയാൾ പിടിയിൽ

വ​ട​ക്കാ​ഞ്ചേ​രി: ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ ​ൈക​യേ​റ്റം ചെ​യ്യു​ക​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്​​ത കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. കു​മ​ര​നെ​ല്ലൂ​ർ ത​ലേ​ക്ക​ര വീ​ട്ടി​ൽ പ്ര​കാ​ശി​നെ​യാ​ണ്​ (40) വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 1.15ന്​ ​ചി​കി​ത്സ​ക്കെ​ന്ന് പ​റ​ഞ്ഞ് എ​ത്തി​യ യു​വാ​വാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡോ. ​പോ​ളി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഷ​ർ​ട്ടി​െൻറ കോ​ള​റി​ൽ പി​ടി​ച്ച്​ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. ന​ഴ്സി​ങ്​ റൂ​മി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ ഡോ​ക്ട​റെ പി​ന്തു​ട​ർ​ന്നെ​ത്തി അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ര​ജി​സ്​​റ്റ​റു​ക​ൾ കീ​റി ന​ശി​പ്പി​ക്കു​ക​യും ടെ​ലി​ഫോ​ൺ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്​​തു.

തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​െൻറ ബോ​ർ​ഡ് ന​ശി​പ്പി​ക്കു​ക​യും മു​റ്റ​ത്തെ ചെ​ടി​ച്ച​ട്ടി​ക​ൾ എ​ടു​ത്തെ​റി​ഞ്ഞ്​ പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Man arrested for assaulting doctor at district hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.