വടക്കാഞ്ചേരി: പുതുരുത്തിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീടിന് തീപിടിച്ച് റഫ്രിജറേറ്റർ കത്തിനശിച്ചു. ആളപായമില്ല. പുതുരുത്തി ചാക്കുട്ടി പീടിക, കനാൽ വഴിയിൽ കോതോട്ടിൽ അജിത ഭാസ്കറിന്റെ വീടിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടുമൂലം സ്വിച്ച് ബോർഡിൽനിന്ന് പടർന്ന തീയിലാണ് റഫ്രിജറേറ്റർ കത്തിനശിച്ചത്.
അടുക്കളയും കത്തിനശിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിൽനിന്ന് എത്തിയ അഗ്നിരക്ഷസേന അരമണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാക്കി. സ്റ്റേഷൻ ഓഫിസർ ടി.കെ. നിധീഷ്, സീനിയർ ഫയർ ഓഫിസർ എം.ജി. രാജേഷ്, ഫയർ ഓഫിസർമാരായ മുരളീധരൻ, സിന്റോ, സൂര്യകാന്തൻ, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.