വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ ഏപ്രിൽ ഒന്നു മുതൽ ടോൾ നിരക്കിൽ വൻ വർധനയുണ്ടാകും. നിലവില്‍ കുതിരാനിൽ ഗതാഗതം ഒരു തുരങ്കത്തിലൂടെ മാത്രമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് ടോള്‍ നിരക്കിലും വർധന വരുന്നത്. 2022 മാര്‍ച്ച് ഒമ്പത് മുതലാണു പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 24 ദിവസം പിന്നിട്ടപ്പോള്‍, ഏപ്രില്‍ മുതല്‍ വീണ്ടും നിരക്ക് വര്‍ധിപ്പിച്ചു.
പിന്നീടു കോടതിയെ സമീപിച്ചാണ് നിരക്ക് കുറച്ചതെങ്കിലും കമ്പനി കേസ് നടത്തി നിരക്ക് വീണ്ടും ഉയര്‍ത്താന്‍ അനുമതി വാങ്ങി. വീണ്ടും 2023 ഏപ്രിലില്‍ നിരക്കു കൂട്ടി. പ്രദേശവാസികളിൽനിന്ന് ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ അതു മാത്രമാണു പിന്‍വലിച്ചത്.
നിലവിൽ സമീപത്തെ ആറ് പഞ്ചായത്തുകളിലെ യാത്രക്കാര്‍ ഇപ്പോള്‍ സൗജന്യയാത്ര തുടരുന്നുണ്ടെങ്കിലും അതും പിന്‍വലിക്കുമെന്നാണ് സൂചന. പന്നിയങ്കരയിൽ പിരിക്കുന്ന ടോൾ നിരക്കിന്റെ 60 ശതമാനം തുക ഈടാക്കുന്നത് കുതിരാൻ തുരങ്കത്തിലൂടെ കടന്നു പോകാനാണ്.
40 ശതമാനം തുകയാണു റോഡ് യാത്രക്ക് ഈടാക്കുന്നത്. യാത്ര നടത്താനാകാത്ത തുരങ്കത്തിന്റെ പേരിൽ ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ജനകീയ വേദി കൺവീനർ സുരേഷ് വേലായുധൻ പറഞ്ഞു. കുതിരാൻ തുരങ്കത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്തതിനാൽ ടോൾ തുകയിൽ ആനുപാതികമായ കുറവ് നൽകണമെന്നാണു യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.