വടക്കാഞ്ചേരി: വഴിയോര കച്ചവടകാർക്കുനേരെ മോഷ്ടാക്കളുടെ വിളയാട്ടം. തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിൽ പാർളിക്കാട്-കുറാഞ്ചേരി റോഡിന്റെ ഓരത്ത് വൻമരങ്ങളുടെ ചുവട്ടിൽ ഉപജീവനം നടത്തുന്ന ശീതളപാനീയ കച്ചവടകാർക്കാണ് മോഷ്ടാക്കളുടെ കനത്ത പ്രഹരമേൽക്കുന്നത്. പണം പലിശക്കെടുത്താണ് ശീതളപാനിയങ്ങൾ, മിഠായികൾ എന്നിവ വിൽപന നടത്തുന്നത്. കടകളെല്ലാം താഴിട്ട് പൂട്ടി വീട്ടിലേക്ക് പോയി നേരം പുലർന്ന് വന്നു നോക്കുമ്പോഴാണ് മോഷ്ടാക്കളുടെ ഇവ കവർന്നു പോയത് ശ്രദ്ധയിൽപെടുന്നത്. സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. ഇത്തരം സംഭവം പതിവാണെന്ന് കച്ചവടക്കാരൻ പാർളിക്കാട് സ്വദേശി രാജേഷ് (43) പറയുന്നു. ചെറുവണ്ടികൾ ഓടിച്ചിരുന്ന രാജേഷിന് രണ്ട് വർഷങ്ങൾക്ക് മുമ്പ് അപകടം പറ്റിയതിനെ തുടർന്നാണ് തെരുവോര കച്ചവടത്തിലേക്ക് ഇറങ്ങിയത്.
കഴിഞ്ഞവർഷം സമാന രീതിയിൽ മോഷ്ടാക്കളുടെ തേർവാഴ്ചയും കവർച്ചയും ഉണ്ടായപ്പോൾ പൊലീസിൽ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.