വടക്കാഞ്ചേരി: കോയമ്പത്തൂർ കോവിൽപാളയത്തുനിന്ന് റോഡരികിൽ വെച്ചിരുന്ന ബജാജ് പൾസർ ബൈക്ക് മോഷണം നടത്തിയ നാല് പ്രതികളിൽ മൂന്നുപേർ വടക്കാഞ്ചേരി പൊലീസിന്റെ പിടിയിലായി. പാർളിക്കാട് പത്താംകല്ല് പുത്തംകുളം വീട്ടിൽ ബാദുഷ (19), മുള്ളൂർക്കര തറയിൽ തൊടി വീട്ടിൽ മുഹമ്മദ് സഫ്വാൻ (22) എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയുമാണ് മോഷ്ടിച്ച ബൈക്ക് സഹിതം പിടികൂടിയത്.
നാലാം പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. കാർ വാടകക്കെടുത്ത് തമിഴ്നാട്ടിൽ കറങ്ങിനടന്നുള്ള മോഷണത്തിനിടയിലാണ് കോയമ്പത്തൂർ കോവിൽപാളയത്തുനിന്ന് വഴിയരികിൽ വെച്ചിരുന്ന ബൈക്കുമായി കടന്നത്. പ്രതികളെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ സാബു തോമസ്, സീനിയർ സി.പി.ഒമാരായ വിജീഷ്, വിനിഷ് വിജയൻ, ഹോംഗാർഡ് ഓമനക്കുട്ടൻ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.