തൃശൂർ: കോർപറേഷൻ ജനറൽ ആശുപത്രി ഹൈടെക് നിലവാരത്തിലേക്ക്. കിഫ്ബി ഫണ്ടിൽനിന്ന് 18.40 കോടിയുടെ പദ്ധതികൾക്ക് കൂടി ഭരണാനുമതി ലഭിച്ചു. അത്യാഹിത വിഭാഗം, ഒ.പി വിഭാഗം, രോഗനിർണയ സംവിധാനം എന്നിവ വികസിപ്പിക്കാൻ കെട്ടിടം നിർമിക്കാനും ഉപകരണങ്ങൾ വാങ്ങാനുമാണ് ഫണ്ട്. കോർപറേഷൻ ഫണ്ട് ഉപയോഗിച്ചും മുൻമന്ത്രി വി.എസ്. സുനിൽകുമാറിന്റെയും പി. ബാലചന്ദ്രൻ എം.എൽ.എയുടെയും ആസ്തി വികസന ഫണ്ടുകൾ വിനിയോഗിച്ചും നിരവധി സൗകര്യങ്ങൾ ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ട് വഴി ട്രോമാകെയർ ആൻഡ് എമർജൻസി വിഭാഗം, കൂടുതൽ ഡയാലിസിസ് സൗകര്യങ്ങൾ, സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾക്ക് ഒ.പി, വാർഡ് എന്നിവയും ആധുനിക ഓപറേഷൻ തിയറ്റർ കോംപ്ലക്സും ഇന്റൻസീവ് കെയർ യൂനിറ്റുകളും കൂട്ടിരിപ്പുകാർക്ക് ഡോർമിറ്ററിയും മൾട്ടിലെവൽ ഓട്ടോമാറ്റിക് പാർക്കിങ് സൗകര്യങ്ങളുമടക്കം ഒരുക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറിയ ശേഷമായിരിക്കും നിലവിലെ കെട്ടിടം പൊളിച്ച് പുതിയതിന്റെ നിർമാണം ആരംഭിക്കുകയെന്ന് സൂപ്രണ്ട് ഡോ. രാജൻ പറഞ്ഞു. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കൽ ഉടൻ ആരംഭിക്കും. എച്ച്.എൽ.എല്ലിന്റെ ഉപകമ്പനിയായ ഹൈറ്റ്സ് ആണ് നിർമാണ മേൽനോട്ടം വഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.