വടക്കാഞ്ചേരി: നഗരസഭ പരിധിയിൽ തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. പാർളിക്കാട് ബസ് സ്റ്റോപ്പ് കഴിഞ്ഞ് ബൈപാസ് റോഡിന്റെ ഓരത്താണ് വൻ തോതിൽ മാലിന്യം തള്ളിയത്. നിരവധി തവണ ഇവിടെ മാലിന്യം തള്ളിയിട്ടും അധികൃതർ നിസ്സംഗത പുലർത്തുകയാണെന്ന് പരാതിയുണ്ട്.
മേഖലയിൽ പകർച്ച രോഗങ്ങൾ പടരുമോയെന്ന ആശങ്കയിലാണ് പരിസരവാസികൾ. ദുർഗന്ധം കാരണം ഇതുവഴി സഞ്ചരിക്കുന്നത് വാഹന യാത്രകാർക്കും ദുരിതമായി. സമീപത്ത് നിരീക്ഷണ കാമറകൾ ഉണ്ടെങ്കിലും നിക്ഷേപിച്ചവരെ കുറിച്ച് വ്യക്തതയില്ലെന്നാണ് പറയുന്നത്. നഗരസഭ ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.