വടക്കാഞ്ചേരി: ഉത്സവത്തോടനുബന്ധിച്ച് വിൽപനക്കായി സൂക്ഷിച്ച ചാരായവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. മണലിത്തറ കിഴക്കേ കോളനിയിലെ സി.ഡി. പ്രസാദ് (37), വിരുപ്പാക്ക പുത്തൻകുളപുരയിൽ വീട്ടിൽ ബ്രിട്ടോ ജേക്കബ് (47) എന്നിവരെയാണ് വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫിസർ മാധവൻകുട്ടിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രസാദിന്റെ വീട്ടിൽ നിന്ന് 10 ലിറ്റർ ചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ഡി.എസ്. ആനന്ദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിംസൺ പ്രസാദ്, ഇ.എസ്. സജീവൻ, സിവിൽ പൊലീസ് ഓഫിസർമാരായ, എൻ.ബി. പ്രവീൺ, ടി.ആർ. അനീഷ് കുമാർ, ഗോഡ് വിൻ തോമസ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.