വടക്കാഞ്ചേരി: വടക്കാഞ്ചേരി ബൈപാസ് രണ്ടാംഘട്ട സർവേ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വടക്കാഞ്ചേരി, ഓട്ടുപാറ ടൗണുകളിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട പദ്ധതിയാണ് വടക്കാഞ്ചേരി ബൈപാസ്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥസംഘവും സ്ഥലം സന്ദർശിച്ചു.
കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ (എസ്.എച്ച് -22) കരുതക്കാട് പള്ളിക്ക് സമീപത്തുനിന്നും ആരംഭിച്ച് അകമലയിൽ അവസാനിക്കുന്ന രീതിയിൽ 5.6 കിലോമീറ്റർ നീളത്തിലാണ് ബൈപാസ് നിർദേശിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട വടക്കാഞ്ചേരി ബൈപാസ് പദ്ധതിക്കായി കിഫ്ബി മുഖേന 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ബൈപാസിന്റെ തുടർ നടപടി അതിവേഗം മുന്നോട്ട് പോകുമെന്നും പദ്ധതിയുടെ ഏകോപനം നിർവഹിക്കുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി.വി. മുഹമ്മദ് ബഷീർ, നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. പ്രമോദ് കുമാർ, മുൻ കൗൺസിലർ പി.കെ. സദാശിവൻ, ടി.ആർ. രജിത്ത്, എം.ജെ. ബിനോയ്, വി.സി. ജോസഫ് മാസ്റ്റർ, കെ.ആർ. എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു പരമേഷ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. സജിത്ത്, അസിസ്റ്റൻറ് എൻജിനീയർ പി.കെ. മഞ്ജുഷ, പ്രൊജക്റ്റ് എൻജിനീയർ ടി.പി. ബിബിൻ, പൊതുമരാമത്ത് വകുപ്പ് ആർ.ഐ.ക്യു.സി.എൽ അസിസ്റ്റൻറ് എൻജിനീയർ ബെന്നി തോമസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.