മുള്ളൂർക്കര വാഴക്കോട്ട്​ സ്ഫോടനം നടന്ന ക്വാറിയിൽ പൊലീസ് പരിശോധന നടത്തുന്നു

പൊട്ടിത്തെറിയിൽ ഞെട്ടിവിറച്ച് നാട്

വടക്കാഞ്ചേരി: ക്വാറിയിലുണ്ടായ ഉഗ്ര​ സ്​​േഫാടനത്തിൽ ഞെട്ടിവിറച്ച് നാട്​. ശബ്​ദം കേട്ട നാട്ടുകാർ ആദ്യം പതിവ് ഭൂചലനമെന്നാണ്​ സംശയിച്ചത്​. സ്ഫോടനത്തി​െൻറ മട്ടും ഭാവവും അതല്ലെന്ന് തിരിച്ചറിയാൻ സെക്കൻഡുകൾ പോലുമെടുത്തില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആളുകൾ വീടിന് പുറത്തിറങ്ങി, പലരും റോഡിലേക്കിറങ്ങി ഓടി. ഏറെ നേരത്തിന് ശേഷമാണ് ക്വാറിയിൽ നിന്നായിരുന്നു സ്ഫോടനമെന്ന് അറിയുന്നത്. അപ്പോഴും സംശയങ്ങളേറെയായി. പ്രവർത്തിക്കാതെ കിടക്കുന്ന ക്വാറിയിൽ എങ്ങനെ പൊട്ടിത്തെറിയുണ്ടായി.

വടക്കാഞ്ചേരി, തലശ്ശേരി, മുള്ളൂർക്കര, ആറ്റൂർ മേഖലകൾ പതിവ് ഭൂചലന മേഖലകളാണെന്നതിനാൽ ആശങ്കയിലും ഭയത്തിലുമാണ് ഇവിടുത്തെ ആളുകൾ കഴിയുന്നത്. സ്ഫോടനങ്ങളും അനക്കങ്ങളുമെല്ലാം ഉറക്കമില്ലാത്ത ഭീതിയുടെ രാവുകളാണ് പ്രദേശവാസികൾക്ക്. അവിടെയാണ് വൻ സ്ഫോടനമുണ്ടാവുന്നത്. രണ്ടര കിലോമീറ്ററുകൾക്കപ്പുറം വരെ സ്ഫോടനത്തി​െൻറ അലയടിയുണ്ടായെന്നാണ് പറയുന്നത്. ആളൊഴിഞ്ഞ മേഖലയിലാണ് ക്വാറി പ്രവർത്തിക്കുന്നത്. 2017 ഡിസംബർ ഒമ്പതിന് സബ് കലക്ടറായിരുന്ന രേണുരാജ് നേരിട്ടെത്തി പരിശോധന നടത്തി പൂട്ടിച്ച ക്വാറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

അന്ന് സി.പി.എം നേതൃത്വത്തി​െൻറ അറിവോടെയും പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും പ്രവർത്തിച്ചിരുന്ന ക്വാറിക്കെതിരെ നാട്ടുകാരിൽനിന്ന്​ ലഭിച്ച പരാതിയിൽ രഹസ്യമായിട്ടായിരുന്നു സബ്കലക്ടറുടെ പരിശോധന. രാവിലെ ആറിന് ഗൺമാനെ പോലും കാര്യം അറിയിക്കാതെ ഡ്രൈവറോട് വടക്കാഞ്ചേരി വരെ പോയിട്ട് വരാമെന്ന് അറിയിച്ച് ക്വാറിയിലെത്തുമ്പോൾ പുലർകാലത്ത് വരിയായി കിടക്കുന്ന ടിപ്പർ ലോറികളിൽ നിർബാധം കരിങ്കല്ലുകൾ കൊണ്ടുപോവുന്ന കാഴ്ചയായിരുന്നു. ക്വാറി പൂട്ടിച്ചാണ്​ രേണുരാജ് മടങ്ങിയത്.

നടപടിയിൽ അതൃപ്തിയുണ്ടായിരുന്നുവെങ്കിലും സബ് കലക്ടർക്കെതിരെ ഒരുവിമർശനം പോലും സി.പി.എം ഉയർത്തിയിരുന്നില്ല. 2018ലെ പ്രളയകാലത്തെ മികച്ച പ്രവർത്തനത്തിന് സി.പി.എം നേതൃത്വം തന്നെ രേണുരാജിന് അഭിനന്ദനവുമായെത്തി. പിന്നീടാണ് ദേവികുളം സബ്കലക്ടറായി രേണുരാജിന് നിയമനമുണ്ടാകുന്നത്.

ലോക്​ഡൗൺ ആയതിനാൽ പ്രവർത്തനാനുമതിയില്ലാത്തതിനാൽ ക്വാറി പ്രവർത്തിക്കുന്നില്ല. എന്നാൽ, ഇടക്കിടെ ഇവിടെ അബ്​ദുസ്സലാമും സഹോദരന്മാരും തൊഴിലാളികളുമെല്ലാം എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ക്വാറിയിൽ മത്സ്യകൃഷി നടത്തുന്നുണ്ടെന്നും ഇതി​െൻറ പരിപാലനത്തിനായിട്ടാണ് ഇവർ എത്തിയതെന്നും പറയുന്നുണ്ട്.

ആദ്യ പൊട്ടിത്തെറിക്ക് പിന്നാലെ ഇനിയുമുണ്ടാകുമോയെന്ന ആശങ്കയുള്ളതിനാൽ സ്ഥലത്തെത്തിയ പൊലീസിനും അഗ്​നിരക്ഷാ േസനക്കും നാട്ടുകാർക്കും മേഖലയിലേക്ക് അടുക്കാൻ ഭയമുണ്ടായി. നാട്ടുകാരുടെ സഹായത്തോടെയാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അബ്​ദുൽ നൗഷാദിനെ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. വടക്കാഞ്ചേരി, എരുമപ്പെട്ടി മേഖലകളിലായി അമ്പതിലധികം ക്വാറികളാണ് പ്രവർത്തിക്കുന്നത്.

Tags:    
News Summary - wadakkanchery shocked in blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.