വടക്കാഞ്ചേരി: കാടിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയിടങ്ങളിൽ നാശം വിതച്ചു. മേലില്ലം, കൊളത്താശ്ശേരി മേഖലകളിലെ ആയിരത്തോളം വാഴ, കവുങ്ങ് തോട്ടങ്ങളും ഫലവൃക്ഷങ്ങളും തിന്നുകയും നശിപ്പിക്കുകയും ചെയ്ത നിലയിലാണ്. ഈ മേഖലകളിൽ ദിനംപ്രതി കാട്ടാനകളെത്തി ഭീതി വിതക്കുന്നു.
പറമ്പിൽനിന്ന് കാട്ടാനകൾ പോകുന്നത് ഇവിടുത്തുകാർക്ക് നിത്യ കാഴ്ചയാണ്. ആദ്യകാലങ്ങളിൽ പടക്കം പൊട്ടിച്ച് ആനക്കൂട്ടങ്ങളെ വിരട്ടാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതൊന്നും ഏശാത്ത മട്ടാണ്. വനം വകുപ്പും ഉദാസീനത പുലർത്തുന്നുണ്ടെന്ന പരാതിയും ശക്തമാണ്.
കർഷകർക്ക് നഷ്ടപരിഹാരം നൽകാനും അടിയന്തര തീരുമാനം വേണമെന്ന് കർഷക സംഘം ആവശ്യപ്പെട്ടു. കർഷക സംഘം സംസ്ഥാന ജോയന്റ് സെക്രട്ടറി എ.സി. മൊയ്തീൻ എം.എൽ.എ, കർഷകസംഘം ജില്ല സെക്രട്ടറി എ.എസ്. കുട്ടി, ജില്ല കമ്മിറ്റി അംഗങ്ങളായ ടി.വി. സുനിൽകുമാർ, ഇ. ഉമാലക്ഷ്മി, എരിയ വൈസ് പ്രസിഡന്റ് ബി. ഷിറാസ്, ബ്ലോക്ക് പഞ്ചായത്തംഗം ബിജു കൃഷ്ണൻ, വാർഡംഗം ഷൈബി ജോൺസൺ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.