വടക്കാഞ്ചേരി: ട്രഷറി ജീവനക്കാരനെ ആക്രമിച്ച കേസിൽ ഒളിവിൽപോയ യുവാക്കൾ അറസ്റ്റിൽ. വടക്കാഞ്ചേരി ജില്ല ആശുപത്രിയുടെ മുന്നിൽ െവച്ച് ഫെബ്രുവരിയിൽ ട്രഷറി ജീവനക്കാരനായ റഷീദിനെ എസ്.ഡി.പി.ഐ പ്രവർത്തകരായ പനങ്ങാട്ടുകര കുണ്ടുവളപ്പിൽ ആഫാൻ (24), പനങ്ങാട്ടുകര പുതുവീട്ടിൽ ബാദുഷ (25) എന്നിവരുൾപ്പെട്ട സംഘം ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചിരുന്നു. പ്രതികൾക്ക് ജില്ല കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ഒളിവിൽപോയ പ്രതികളെ വടക്കാഞ്ചേരി എസ്.ഐ അനീഷ്, എ.എസ്.ഐമാരായ ജയകൃഷ്ണൻ, ഭുവനേശൻ എന്നിവരടങ്ങിയ സംഘം വടക്കാഞ്ചേരിയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.