ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ വീണ്ടും പിൻവാതിൽ നിയമനം

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്​ കീഴിൽ പ്രവർത്തിക്കുന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൈകോടതിയുടെ വിലക്ക് ലംഘിച്ച് വീണ്ടും പിൻവാതിൽ നിയമനം. നിശ്​ചിത മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനം നടന്നതായാണ്​ ആക്ഷേപം. വെബ്സൈറ്റിൽ മാത്രം അറിയിപ്പ് നൽകിയാണ് റിസർച്ച് ഓഫീസർ, എഡിറ്റോറിയൽ അസിസ്റ്റന്റ്, ക്ലാർക്ക്​ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഇതിൻ പ്രകാരം വിരലിലെണ്ണാവുന്നവരെ മാത്രം വെച്ച് ഇന്റർവ്യൂ നടത്തുകയും യോഗ്യത ഇല്ലെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയവരെ ഒന്നാം റാങ്ക് നൽകി നിയമിക്കുകയും ചെയ്തതായാണ്​ ചൂണ്ടിക്കാട്ടുന്നത്​. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ നിയമനങ്ങൾ പി.എസ്‌.സിക്ക് വിട്ടുകൊണ്ട് സ്പെഷൽ റൂൾസ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. എന്നാൽ അക്കാര്യങ്ങൾ അപ്പാടെ കാറ്റിൽ പറത്തി സമ്മർദ്ദങ്ങൾ ചെലുത്തിയാണ് യോഗ്യതയുള്ള വരെ ഒഴിവാക്കി നിയമനം നടന്നതെന്നാണ്​ ആക്ഷേപം. സീനിയർ റിസർച്ച് ഓഫീസർ തസ്തികയിലേക്ക്​ പത്ത്​ വർഷത്തിലേറെയുള്ള എഡിറ്റോറിയൽ പരിചയം വേണമെന്നാണ്​ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്​. എന്നാൽ 16 വർഷത്തെ പരിചയ സമ്പന്നതയുള്ളവരെ പോലും വെട്ടിയാണ്​ ഈ നിയമനമെന്നാണ്​ ആക്ഷേപം. ഇന്‍റ്​റ്റിറ്റ്യൂട്ട് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം നേടിയ വ്യക്തി മതിയായ എഡിറ്റോറിയൽ യോഗ്യതയോ തൊഴിൽപരിചയമോ നേടിയിട്ടില്ലെന്ന്​ 2017-18 വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ പേരെടുത്തു പറയുന്നുണ്ട്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ നിയമനങ്ങൾ പി.എസ്‌.സിക്ക് വിടുന്നത്​ സംബന്ധിച്ച് മുൻഡയറക്ടറെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത സാഹചര്യവും നിലവിലുണ്ടെന്ന്​ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധമായി പൊലീസിൽ പരാതി നിലരഫവിലുള്ളതായാണ്​ വിവരം. ആ പരാതിയിൽ പറയുന്ന സംഭവത്തിൽ പങ്കെടുത്ത വ്യക്തിയെണ് ഇപ്പോൾ ഒന്നാം റാങ്ക് നൽകി നിയമിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്​. ഈ വ്യക്തി, ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തിനു ശേഷവും വ്യക്തിസ്വാധീനത്തിലൂടെയും അഴിമതിയിലൂടെയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർന്നു വരികയായിരുന്നെന്നും ചുണ്ടിക്കാട്ടുന്നു. ബിജു ചന്ദ്രശേഖർ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.