വഞ്ചിയൂര്‍: സ്റ്റാച്യു-ജനറല്‍ ഹോസ്പിറ്റല്‍ റോഡില്‍ കാല്‍നടയാത്രികരുടെയും വാഹനയാത്രികരുടെയും സുരക്ഷ നോക്കാതെ പഴയ ഇലക്ട്രിക് ലൈനിന്റെ പണി നടത്തിയതായി പരാതി. വ്യാഴാഴ്ച രാവിലെ 10 മുതല്‍ പൊതുജനങ്ങളുടെ യാത്രക്ക് തടസ്സമുണ്ടാക്കുന്ന തരത്തില്‍ പഴയ ഇലക്ട്രിക് ലൈന്‍ അഴിച്ചിറക്കി റോഡില്‍ അപകടകരമായ തരത്തില്‍ നിരത്തിയിട്ടത് യാത്രികരുടെ പ്രതിഷേധത്തിന് കാരണമായി.
റോഡില്‍ അലക്ഷ്യമായി നിരത്തിയിട്ടിരുന്ന വൈദ്യുതികമ്പിയില്‍ കാല് കുരുങ്ങി വയോധികന് വീഴുകയും ചെയ്തു. സമീപത്തുള്ള സ്വകാര്യ സ്കൂളുകളില്‍ പോകേണ്ട വിദ്യാര്‍ഥികളും നന്നേ വിഷമിച്ചാണ് യാത്ര ചെയ്തത്. ഉത്തരവാദിത്തമുള്ള ജീവനക്കാരില്ലാതെയാണ് പണി നടന്നതെന്നും സമീപവാസികള്‍ ആരോപിക്കുന്നു.
കൂടാതെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇലക്ട്രിക് ലൈനുകള്‍ താഴെയിറക്കി റോഡില്‍ നിരത്തിയിട്ടതെന്നും യാത്രികര്‍ പറഞ്ഞു. നഗരത്തിന്റെ കാതലായ ഭാഗത്ത് ഇത്തരത്തില്‍ അപകടകരമായ പ്രവൃത്തി നടക്കുമ്പോള്‍ മുന്‍കൂട്ടി അറിയിപ്പുകള് നല്‍കാതെയും റോഡ് അടക്കാതെയും ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാരുടെയും വാഹന-കാല്‍നടയാത്രികരുടെയും പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.