ഐ.എം. വിജയന്‍റെ ടീമിനെ തകർത്ത്​ ജോ​പോളും സംഘവും

തിരുവനന്തപുരം: പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന യാന ട്രോഫി മീഡിയ ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ഭാഗമായി മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും പങ്കെടുത്ത പ്രദർശന മത്സരത്തിൽ ഐ.എം. വിജയന്‍റെ ടീമിനെ ഒന്നിനെതിരെ മൂന്ന്​ ഗോളുകൾക്ക്​ തകർത്ത്​ ജോപോൾ അഞ്ചേരിയുടെ ടീം വിജയിച്ചു. ജോപോൾ അഞ്ചേരിയുടെ ടീമിനുവേണ്ടി ആസിഫ് സഹീർ രണ്ടും എബിൻ റോസ് ഒന്നും ഗോളുകൾ നേടി. ഐ.എം. വിജയന്‍റെ ടീമിനായി സുരേഷ് കുമാറാണ് സ്കോർ ചെയ്തത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആരംഭിച്ച ടൂർണമെന്‍റിന്‍റെ ഉദ്​ഘാടനം എൽ.ഡി.എഫ്​ മുൻ കൺവീനർ എ. വിജയരാഘവനും ഇന്ത്യൻ താരം ഐ.എം. വിജയനും ചേർന്ന് നിർവഹിച്ചു. ഫുട്ബാൾ ലീഗിൽ ശനിയാഴ്ച നടന്ന മത്സരങ്ങളിൽ മനോരമ എതിരില്ലാത്ത നാല്​ ഗോളുകൾക്ക്​ ദേശാഭിമാനി ബി ടീമിനെയും ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ ഏഷ്യാനെറ്റ് എ ടീം മാധ്യമത്തെയും ന്യൂസ് 18 എതിരില്ലാത്ത ഏഴ്​ ഗോളുകൾക്ക്​ കേരളകൗമുദി ബി ടീമിനെയും പരാജയപ്പെടുത്തി. കേരളകൗമുദി എ ടീം രണ്ടിനെതിരെ നാല്​ ഗോളുകൾക്ക്​ അമൃത ടി.വി ബി ടീമിനെയും അമൃത എ ടീം എതിരില്ലാത്ത രണ്ട്​ ഗോളുകൾക്ക്​ ജനം ടി.വിയെയും പരാജയപ്പെടുത്തി. മനോരമ എതിരില്ലാത്ത എട്ട്​ ഗോളുകൾക്ക്​ കേരള കൗമുദി ബി ടീമിനെയും മാതൃഭൂമി എതിരില്ലാത്ത ആറ്​ ഗോളുകൾക്ക്​ ഏഷ്യാനെറ്റിനെയും ദേശാഭിമാനി ബി ടീം ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ ന്യൂസ്​ 18 നെയും പരാജയപ്പെടുത്തി. ടൂർണമെന്‍റ്​ 31 ന്​ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.