തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയതോടെ വീഴ്ച ജനങ്ങളിൽ ചാരി ആരോഗ്യവകുപ്പ് തടിതപ്പുന്നു. രോഗം ക്രമാതീതമാവുന്നത് വീടുകളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതുമൂലമാണെന്നാണ് ആരോഗ്യവകുപ്പ് നിരീക്ഷണം. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല, ക്വാറൻറീൻ ലംഘിക്കുന്നു, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും വകുപ്പ് നിരത്തുന്നു.
2017ൽ ഡെങ്കിപ്പനി പടർന്നപ്പോഴും സമാനരീതിയിൽ ജനത്തെ പഴിചാരിയിരുന്നു. കോവിഡിൻെറ ആദ്യഘട്ടം സ്വീകരിച്ച പ്രതിരോധ മാർഗങ്ങൾ മിക്കതും ഇപ്പോഴില്ല. ഒരാൾ പോസിറ്റിവായാൽ അതത് സ്ഥലത്തെ ഹെൽത്ത് ഇൻസ്പെക്ടർ, ആശാ വർക്കർ, പൊലീസ് തുടങ്ങിയ സംവിധാനങ്ങൾ വ്യക്തിയെയും കുടുംബത്തെയും നിരീക്ഷിക്കുമായിരുന്നു. എല്ലായിടത്തും കൈകഴുകാൻ സോപ്പും വെള്ളവും കരുതിയിരുന്നു. സാനിറ്റൈസർ, ശരീരോഷ്മാവ് പരിശോധന തുടങ്ങിയ സംവിധാനങ്ങളും ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാർ രോഗികളെ വിളിക്കുന്നില്ല.
പരിശോധനകളിൽ കൃത്യതയില്ല. വാക്സിനേഷന് വേഗവുമില്ല. കേരളത്തിൽ കോവിഡ് രൂക്ഷമായി തുടരാൻ ഇതൊക്കെയാണ് പ്രധാനകാരണമത്രെ. 35 ശതമാനത്തോളം പേർക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ എല്ലാവരിലേക്കും പകരുന്നു. ഹോം ക്വാറൻറീന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണിത്. എന്നാൽ, അത് കൃത്യമായി നിരീക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന വസ്തുത ആരോഗ്യവകുപ്പ് അവഗണിക്കുന്നു. ഹോം ക്വാറൻറീനില്‍ കഴിയുന്നവര്‍ മുറിയില്‍നിന്ന് പുറത്തിറങ്ങരുതെന്നും വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണമെന്നും നിർദേശമുണ്ട്. അത് നിരീക്ഷിക്കാൻ പൊലീസ് താൽപര്യം കാട്ടുന്നുമില്ല.
News Summary - covid; The health department blames the people
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.