Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിരോധം പാളി;...

പ്രതിരോധം പാളി; ജനത്തെ പഴിചാരി ആരോഗ്യവകുപ്പ്​

text_fields
bookmark_border
പ്രതിരോധം പാളി; ജനത്തെ പഴിചാരി ആരോഗ്യവകുപ്പ്​
cancel
തിരുവനന്തപുരം: രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയതോടെ വീഴ്​ച ജനങ്ങളിൽ ചാരി ആരോഗ്യവകുപ്പ്​ തടിതപ്പുന്നു. രോഗം ക്രമാതീതമാവുന്നത്​ വീടുകളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതുമൂലമാണെന്നാണ്​​ ആരോഗ്യവകുപ്പ്​ നിരീക്ഷണം​. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കുന്നില്ല, ക്വാറൻറീൻ ലംഘിക്കുന്നു, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും വകുപ്പ്​ നിരത്തുന്നു.
2017ൽ ഡെങ്കിപ്പനി പടർന്നപ്പോഴും സമാനരീതിയിൽ ജനത്തെ പഴിചാരിയിരുന്നു. കോവിഡി​ൻെറ ആദ്യഘട്ടം സ്വീകരിച്ച പ്രതിരോധ മാർഗങ്ങൾ മിക്കതും ഇപ്പോഴില്ല. ഒരാൾ പോസിറ്റിവായാൽ അതത്​ സ്ഥലത്തെ ഹെൽത്ത്​ ഇൻസ്​പെക്​ടർ, ആശാ വർക്കർ, പൊലീസ്​ തുടങ്ങിയ സംവിധാനങ്ങൾ വ്യക്തിയെയും കുടുംബത്തെയും നിരീക്ഷിക്കുമായിരുന്നു. എല്ലായിടത്തും കൈകഴുകാൻ സോപ്പും വെള്ളവും കരുതിയിരുന്നു. സാനിറ്റൈസർ, ശരീരോഷ്​മാവ്​ പരിശോധന തുടങ്ങിയ സംവിധാനങ്ങളും ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ്​ ജീവനക്കാർ രോഗികളെ വിളിക്കുന്നില്ല.
പരിശോധനകളിൽ കൃത്യതയില്ല. വാക്​സിനേഷന്​ വേഗവുമില്ല. കേരളത്തിൽ കോവിഡ്​ രൂക്ഷമായി തുടരാൻ​ ഇതൊക്കെയാണ്​ പ്രധാനകാരണമത്രെ. 35 ശതമാനത്തോളം പേർക്ക്​ രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്ന്​ ആരോഗ്യവകുപ്പ്​ പറയുന്നു. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ എല്ലാവരിലേക്കും പകരുന്നു. ഹോം ക്വാറൻറീന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണിത്​. എന്നാൽ, അത്​ കൃത്യമായി നിരീക്ഷിക്കാനുള്ള ചുമതല തങ്ങൾക്കുണ്ടെന്ന വസ്​തുത ആരോഗ്യവകുപ്പ്​ അവഗണിക്കുന്നു. ഹോം ക്വാറൻറീനില്‍ കഴിയുന്നവര്‍ മുറിയില്‍നിന്ന്​ പുറത്തിറങ്ങരുതെന്നും വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണമെന്നും നിർദേശമുണ്ട്​. അത്​ നിരീക്ഷിക്കാൻ പൊലീസ്​ ​താൽപര്യം കാട്ടുന്നുമില്ല​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#covid#health department
News Summary - covid; The health department blames the people
Next Story