ആറ്റിങ്ങൽ: ആദ്യഘട്ടത്തിൽ ഭീതിതമായ രോഗവ്യാപനം ഉണ്ടായ തീരദേശ പഞ്ചായത്തായ അഞ്ചുതെങ്ങ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രണ്ടാം ഘട്ടത്തെ ഒര പരിധി വരെ നിയന്ത്രിച്ചു. സമീപ പഞ്ചായത്തുകളിലെല്ലാം അമ്പത് ശതമാനം വരെ ടെസ്റ് പോസിറ്റീവ് നിരക്ക് വരുമ്പോൾ അഞ്ചുതെങ്ങ് പഞ്ചായത്തിൽ ദേശീയ ശരാശരിക്കും പകുതിയിൽ താഴെ മാത്രമാണ് രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ര
ണ്ടാംഘട്ട രോഗവ്യാപനം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഇതുവരെ ആകെ 88 പേർക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ വീട്ടിൽ ക്വാറൻറീനിൽ കഴിയുന്നവർ 59, ഡി.സി.സിയിൽ കഴിയുന്നവർ 19, സി.എഫ് എൽ.ടി.സിയിൽ കഴിയുന്നവർ ഏഴ്, ആശുപത്രിയിൽ മൂന്നുപേർ. ആസൂത്രിതമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ബോധവത്കരണത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയുമാണ് രോഗ വ്യാപനത്തെ നിയന്ത്രിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ലൈജു പറഞ്ഞു. പഞ്ചായത്തിൽ ആകെ 215 വളൻറിയർമാർ സേവന സന്നദ്ധരായി പ്രവർത്തിക്കുന്നു.
രോഗം ബാധിച്ച കുടുംബങ്ങൾ ഉൾപ്പെടെ എല്ലാ ജനങ്ങൾക്കും ഇവർ സഹായങ്ങൾ ചെയ്തുവരുന്നു. വിശപ്പ് രഹിത കേരളത്തിെൻറ ഭാഗമായി ഗ്രാമപഞ്ചായത്തിൽ 762 പേർക്ക് ദിവസവും ഉച്ചഭക്ഷണം നൽകുന്നു. കോവിഡ് രോഗികളുള്ള കുടുംബത്തിന് എല്ലാ ആവശ്യങ്ങളും ഇവർ ഉറപ്പുവരുത്തുന്നു.
ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗ ബാധ ഉണ്ടായ പഞ്ചായത്തായിരുന്നു അഞ്ചുതെങ്ങ്. തുടർന്ന് പ്രതിരോധ പ്രവർത്തനത്തിന് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.
എന്നിട്ടും നിയന്ത്രിക്കാൻ കഴിയാതെ രോഗ വ്യാപ്തി വർധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.