ആറ്റിങ്ങൽ: ‘കലയാറ്റിൻതീരത്തെ’ കലാവസന്തത്തിന് പര്യവസാനം, തിരുവനന്തപുരം സൗത്ത് ഉപജില്ല കലാകിരീടം ചൂടി. വീറുംവാശിയും നിറഞ്ഞ പോരാട്ടത്തില്‍ 840 പോയന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരം സൗത്ത് കിരീടമണിഞ്ഞത്.
762 പോയന്റ് നേടിയ കിളിമാനൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ആദ്യദിനം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരം നോര്‍ത്ത് 714 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ പാലോട് ഉപജില്ല ( 682) നാലാമതെത്തി.
യു.പി വിഭാഗത്തില്‍ 145ഉം ഹൈസ്കൂള്‍ വിഭാഗത്തില്‍ 316ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 379ഉം പോയന്റുകൾ സ്വന്തമാക്കിയാണ് സൗത്ത് കിരീടത്തില്‍ മുത്തമിട്ടത്.പാലോട് ഉപജില്ലയാണ് (146) യു.പി വിഭാഗത്തിലെ രണ്ടാം സ്ഥാനക്കാര്‍. നെടുമങ്ങാട് ഉപജില്ല (131) മൂന്നാം സ്ഥാനത്തുമെത്തി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ കിളിമാനൂരും (276) തിരുവനന്തപുരം നോര്‍ത്തും (258)യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം നോര്‍ത്ത് (296) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ആറ്റിങ്ങല്‍ ഉപജില്ല (281) മൂന്നാം സ്ഥാനവും സ്വന്തമാക്കി.
146 പോയിന്റു നേടിയ പാലോട്, നെടുമങ്ങാട് ഉപജില്ലകളാണ് യു.പി വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാര്‍. ഹൈസ്കൂള്‍ വിഭാഗത്തില്‍ തിരുവന്തപുരം സൗത്ത് (316 ) ഒന്നാമതെത്തി. കിളിമാനൂര്‍ (313) രണ്ടാം സ്ഥാനം നേടി. തിരുവനന്തപുരം നോര്‍ത്ത് 282 പോയൻറ് നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവനന്തപുരം സൗത്ത് (379) ഒന്നാം സ്ഥാനം നേടി. നോർത്ത് 324 പോയിൻറുമായി രണ്ടാമതും 304 പോയിന്റുമായി ആറ്റിങ്ങല്‍ ഉപജില്ല മൂന്നാം സ്ഥാനവും സ്വന്തമാക്കി.
യു.പി വിഭാഗം അറബിക് കലോത്സവത്തില്‍ 65 പോയന്റുകള്‍ വീതം സ്വന്തമാക്കി കണിയാപുരം, പാലോട് ഉപജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ആറ്റിങ്ങല്‍, ബാലരാമപുരം, തിരുവനന്തപുരം നോര്‍ത്ത് ഉപജില്ലകൾ (63) രണ്ടാം സ്ഥാനക്കാരായി. തിരുവനന്തപുരം സൗത്ത് (59) ഉപജില്ലയാണ് മൂന്നാം സ്ഥാനത്തെത്തിയത്.
ഹൈസ്കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ കണിയാപുരം (88), കിളിമാനൂര്‍ (87), ആറ്റിങ്ങല്‍ (86) ഉപജില്ലകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.യു.പി വിഭാഗം സംസ്കൃതോത്സവത്തില്‍ 90 പോയന്റുകള്‍ വീതം നേടിയ തിരുവനന്തപുരം സൗത്തും കിളിമാനൂരും ഒന്നാം സ്ഥാനം പങ്കിട്ടു. 89 പോയന്റുമായി പാലോടും 88 പോയന്റുമായി ആറ്റിങ്ങല്‍ ഉപജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.
ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തില്‍ 88 പോയിന്റുകള്‍ വീതം നേടിയ പാലോട്, കാട്ടാക്കട ഉപജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 80 പോയിന്റുകള്‍ വീതം സ്വന്തമാക്കി കണിയാപുരം, തിരുവനന്തപുരം സൗത്ത് ഉപജില്ലകള്‍ രണ്ടാം സ്ഥാനംപങ്കിട്ടു. 79 പോയിന്റുകള്‍ വീതം നേടിയ തിരുവനന്തപുരം സൗത്തും കിളിമാനൂര്‍ ഉപജില്ലയും മൂന്നാം സ്ഥാനക്കാരായി.
ആറ്റിങ്ങൽ: വിധികർത്താക്കളെക്കുറിച്ച് മത്സരത്തിന്റെ ആദ്യദിനം മുതൽ തുടങ്ങിയ പരാതികളും ആക്ഷേപങ്ങളും അവസാന ദിനത്തിലും തുടർന്നു. അക്ഷര ശ്ലോകം, അറബിക് നാടകം എന്നിവയെക്കുറിച്ചാണ് അവസാന ദിനത്തിലെ പ്രധാന ആക്ഷേപങ്ങൾ.
സ്വന്തം അക്ഷരശ്ലോക സമിതിയിലെ അംഗമായ വിദ്യാർഥിനിക്ക് ജഡ്ജസ് ജില്ല കലോത്സവ മത്സരത്തിൽ ഒന്നാം സ്ഥാനം നൽകിയതായി ആരോപിച്ച് രണ്ടാം സ്ഥാനക്കാരിയായ മത്സരാർഥി ജനറൽ കൺവീനറായ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകി. തിരുവനന്തപുരത്തെ രണ്ട് അക്ഷരശ്ലോക സമിതികളിലുൾപ്പെട്ടവരാണ് വിധികർത്താക്കളെന്നും ഒന്നാം സമ്മാനാർഹയായ പെൺകുട്ടി ഈ സ്ഥാപനങ്ങളിലെ വിദ്യാർഥിയാണെന്നും പരാതിയിൽ പറയുന്നു. മത്സരത്തിന് 100ൽ മാർക്കിടേണ്ടിടത്ത് 10നാണ് മാർക്കിട്ടതെന്നും ആക്ഷേപമുണ്ട്.
മത്സരത്തിന്റെ ശരിയായ മാന്വൽ പോലും വ്യക്തമായി അറിയാത്തവരാണ് അറബിക് നാടകത്തിന്റെ വിധി കർത്താക്കളെന്ന് മത്സരാർഥികൾ ആരോപിച്ചു. ഇതുസംബന്ധിച്ചും ജനറൽ കൺവീനർക്ക് പരാതി നൽകി. വേദി 8ൽ നടന്ന ഹൈസ്ക്കൂൾ വിഭാഗം അറബിക് നാടകമത്സരത്തിൽ, രണ്ട് വർഷം മുമ്പ് മത്സര ഇനത്തിന്റെ പേരിൽ വന്ന മാറ്റം പോലും അറിയാ വരായിരുന്നു വിധികർത്താക്കളെന്ന് പരാതിയിൽ പറയുന്നു. അറബിക് ചിത്രീകരണമെന്ന് പറഞ്ഞാണ് വിധി പ്രഖ്യാപിച്ചതത്രേ.
ഇതേ വേദിയിൽ തലേദിവസം നടന്ന ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിന്റെയും മൂകാഭിനയത്തിന്റെയും വിധി നിർണയത്തിലും, വേദി എട്ടിൽ തായമ്പക, ദഫ് മുട്ട്, പരിച മുട്ട് മത്സര ഇനങ്ങളിലും വിധി നിർണത്തെക്കുറിച്ച് ആക്ഷേപം ഉയർന്നു. ഇവ പലപ്പോഴും സംഘർഷത്തിലേക്ക് വരെ വഴിതെളിച്ചു.
ആറ്റിങ്ങൽ: ഏറ്റവും കൂടുതല്‍ പോയന്റുകള്‍ നേടിയ സ്കൂളുകളുടെ വിഭാഗത്തില്‍ ആദ്യദിനം മുതല്‍ അരങ്ങേറിയ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ 241 പോയന്റുമായി വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാമതെത്തി.
കല്ലമ്പലം കടുവയില്‍ കെ.ടി.സി.ടി ഇ.എം.എച്ച്.എസ്.എസ് 228 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. 193 പോയന്റുമായി പട്ടം സെന്റ് മേരീസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.