തിരുവനന്തപുരം: കൃഷിയോഗ്യമല്ലാത്ത ചതുപ്പ് ഭൂമിയിൽ സൗരോർജ നിലയം സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഫ്ലോട്ടിങ് സോളാർ പദ്ധതി സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമീഷൻ നിർദേശം. പീക്ക് സമയത്ത് ഉപയോഗിക്കാവുന്ന ബാറ്ററി സ്റ്റോറേജ് പദ്ധതി (ബെസ്) ഇതോടനുബന്ധിച്ച് സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കണം. പദ്ധതിപ്രകാരം വൈദ്യുതി വാങ്ങാനുള്ള നിരക്കിന് അനുമതി തേടി കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് കമിഷൻ ഇടപെടൽ. വിശദ റിപ്പോർട്ട് അടുത്ത മാസം ഒമ്പതിന് നടക്കുന്ന തെളിവെടുപ്പിൽ ഹാജരാക്കാനും ആവശ്യപ്പെട്ടു.
കൊല്ലം വെസ്റ്റ് കല്ലടയിലാണ് 50 മെഗാവാട്ട് വൈദ്യുതോൽപാദന ശേഷിയുള്ള ഫ്ലോട്ടിങ് സോളാർ പദ്ധതി. പദ്ധതിയുടെ കരട് വൈദ്യുതി വാങ്ങൽ കരാർ നേരത്തേ കൈമാറിയിരുന്നു. വൈദ്യുതി വിൽക്കുന്ന വരുമാനത്തിന്റെ മൂന്ന് ശതമാനം ഭൂവുടമകൾക്ക് തന്നെ ലഭിക്കുംവിധമുള്ള പദ്ധതി സംസ്ഥാനത്ത് തുടർന്നും ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യതകൾ തുറക്കുന്നതാണ്.
വെസ്റ്റ് കല്ലട പദ്ധതി നടപ്പാക്കാനുള്ള അംഗീകാരം കേന്ദ്ര നവ പുനരുപയോഗ ഊർജ മന്ത്രാലയത്തിൽനിന്ന് നാഷനൽ ഹൈഡ്രോ പവർ കോർപറേഷന് (എൻ.എച്ച്.പി.സി) ലഭിച്ചിരുന്നു. ചൊവ്വാഴ്ച ചേർന്ന റെഗുലേറ്ററി കമീഷൻ തെളിവെടുപ്പിൽ എൻ.എച്ച്.പി.സി പ്രതിനിധി ഓൺലൈനായി പങ്കെടുത്തു. ധാരണപത്രം ഒപ്പിട്ടശേഷം തുടർനടപടി വൈകിയതിനെ കമീഷൻ വിമർശിച്ചു.
ഭൂമി, റോഡ് എന്നിവയുമായി ബന്ധപ്പെട്ടതടക്കം എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കാൻ വിവിധ വകുപ്പുകളുമായി കെ.എസ്.ഇ.ബി യോജിച്ച് പ്രവർത്തിക്കണമെന്നും നിർദേശിച്ചു. പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടായി 11.83 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സർക്കാർ നൽകിയിരുന്നു. കേന്ദ്ര നവ പുനരുപയോഗ ഊർജ മന്ത്രാലയം 7.63 കോടി രൂപ അനുവദി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.