തിരുവനന്തപുരം: നാഷനൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ന്റെ ഏറ്റവും പുതിയ അവലോകനത്തിൽ കാര്യവട്ടം ഗവ. കോളജിന് എ ഗ്രേഡ്. നിലവിലെ ബി ഗ്രേഡിൽനിന്ന് ബി പ്ലസ്, ബി പ്ലസ് പ്ലസ് ഗ്രേഡുകൾ മറികടന്ന് രണ്ടാംഘട്ട അവലോകനത്തിൽതന്നെ എ ഗ്രേഡ് നേടിയത് തികച്ചും അഭിമാനാർഹമാണ്.
സയൻസ് വിഷയങ്ങളിൽ ഏഴ് ബിരുദ കോഴ്സുകളും രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് ഇവിടെ നിലവിലുള്ളത്. സയൻസിൽ വിവിധ കോമ്പിനേഷനുകളിലുള്ള നൂതന കോഴ്സുകൾ ഈ ഗവ. കോളജിന്റെ മാത്രം സവിശേഷതയാണ്. ഈ മാസം പുറത്തു വന്ന കേരള സംസ്ഥാന റാങ്കിങ്ങിൽ (കെ.ഐ.ആർ.എഫ്) 48ാം സ്ഥാനത്തും ഗവ. കോളജ് വിഭാഗത്തിലും കേരള യൂനിവേഴ്സിറ്റി തലത്തിലും എട്ടാം സ്ഥാനത്തുമാണ് ഈ കലാലയം.
സ്വന്തമായി ഹോസ്റ്റലും ആർട്സ് ഉൾപ്പെടെ കൂടുതൽ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളും അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിരകാല ആവശ്യമാണ്. പ്രതിസന്ധികൾക്കിടയിലും ഈ നേട്ടത്തിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കോളജ് പ്രിൻസിപ്പൽ പ്രഫ. സന്ധ്യ ജി.എസ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.