കല്ലമ്പലം: നാവായിക്കുളം പഞ്ചായത്ത് പ്രദേശത്ത് വ്യാപകമായി ജല അതോറിറ്റിയുടെ വാട്ടർ മീറ്റർ കവർന്നു. ഇതോടെ കുടിവെള്ള വിതരണം മുടങ്ങി. ആക്രി കച്ചവടക്കാരാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയം. നാവായിക്കുളം പതിമൂന്നാം വാർഡിൽ ഹെൽത്ത് സെന്ററിന് സമീപം ഉണ്ണി പുതുവൽവീട്, അംബിക വൃന്ദാവനം, ഹേമന്ത് ഉത്രം, ശശി ചരുവിള വീട് എന്നിവരുടെ വാട്ടർ മീറ്ററുകളാണ് മോഷണം പോയത്. നാവായിക്കുളം ആശാരിക്കോണം, ചിറ്റായിക്കോട്, ശിവപുരം, വടക്കേ വയൽ, വൈരമല എന്നിവിടങ്ങളിൽ 15 ഓളം വീടുകളിൽ സമാന രീതിയിൽ കവർച്ച നടന്നു.
ജല്‍ജീവന്‍ പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് പുതുതായി കണക്ഷൻ നൽകിയിരുന്നു. ഈ വാട്ടർ മീറ്റർ ബോർഡുകൾ ആണ് ഇളക്കിക്കൊണ്ടുപോയത്. ഇതു കാരണം പലസ്ഥലത്തും വെള്ളം പാഴായിക്കൊണ്ടിരിക്കുകയാണ്. പൈപ്പ് തകർത്ത് ആണ് മീറ്ററും അനുബന്ധ സാധനങ്ങളും കവർന്നത്. തദ്ദേശീയരുടെ കുടിവെള്ളം മുട്ടിച്ച സാമൂഹിക വിരുദ്ധരെ കണ്ടുപിടിക്കണമെന്ന് വാർഡ് മെമ്പർമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.