കല്ലറ: കല്ലറ പാട്ടറയില്‍ ഡി.വൈ.എഫ്.ഐ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. ഇരുഭാഗത്തുനിന്നുമായി 30 പേര്‍ക്കെതിരെ പാങ്ങോട് പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി എേട്ടാടെയായിരുന്നു സംഭവം. യു.ഡി.എഫ് സ്ഥാനാർഥി ആനാട് ജയന് പ്രദേശത്ത് സ്വീകരണമുണ്ടായിരുന്നു. സ്വീകരണപരിപാടി കഴിഞ്ഞ് സ്ഥാനാർഥി മടങ്ങിയതിനുശേഷം പ്രദേശത്തെ യുത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ൈകയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
സംഘര്‍ഷത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും മര്ദനമേെറ്റന്നും പറയപ്പെടുന്നു. വിവരമറിഞ്ഞ് പാങ്ങോട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.
തുടര്‍ന്ന് ഇരുവിഭാഗവും പൊലീസില്‍ പരാതി നൽകുകയും ഇതിെൻറ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് രണ്ടുഭാഗത്തുനിന്നുമുള്ള 30 പേര്‍ക്കെതിരെ കേസെടുക്കുകയുമാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.