കഴക്കൂട്ടം: കഴക്കൂട്ടം ആർ.ടി ഓഫീസിൽ വ്യാജ സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കി ഡ്രൈവിങ് ബാഡ്ജ് കരസ്ഥമാക്കാൻ സഹായിച്ച പ്രതികളെ കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ്. പ്രവീണിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മുട്ടത്തറ മാണിക്കവിളാകം ആസാദ് നഗർ സ്വദേശികളായ അസീം (29), ഫത്താഹുദ്ദീൻ (52) എന്നിവരാണ് കഴക്കൂട്ടം പൊലീസിെൻറ പിടിയിലായത്.
കേസിലെ പ്രതിയായ റഹീം നേരത്തെ തന്നെ പൊലീസ് പിടിയിലായിരുന്നു. തിരുവനന്തപുരം, മഞ്ഞമല സ്വദേശിയായ റഹീമിന് കഴക്കൂട്ടം ആർ.ടി ഓഫീസിൽ ഡ്രൈവിങ് ബാഡ്ജ് കരസ്ഥമാക്കുന്നതിനായി വ്യാജ സ്കൂൾ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. റഹീം അറസ്റ്റിലായ വിവരമറിഞ്ഞതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികളാണ് ഇന്ന് പൊലീസ് പിടിയിലായത്. കഴക്കൂട്ടം ആർ.ടി ഓഫീസിലെ ജോയിൻറ് ആർ.ടി ഓഫീസർക്ക് ബാഡ്ജിനു വേണ്ടി നൽകിയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 2017ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകിയത് പൂന്തുറ സ്വദേശികളായ അസീം, ഫത്താഹുദ്ദീൻ എന്നിവരാണെന്ന് മനസിലാക്കുകയും ഒളിവിൽ പോയ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഫത്താഹുദ്ദീനെതിരെ സമാന കുറ്റകൃത്യത്തിന് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ പിടിയിലായ അസീമിനെ നേരത്തെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റൻറ് കമ്മീഷണർ അനിൽകുമാറിെൻറ നിർദ്ദേശ പ്രകാരം കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ് പ്രവീണിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുരേഷ് ബാബു, വിജയകുമാർ, പ്രൊബേഷൻ എസ്.ഐ ഗോപകുമാർ, സി.പി.ഒമാരായ അരുൺ എസ്. നായർ, സജാദ് ഖാൻ, അൻസിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.