കഴക്കൂട്ടം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ സിന്തറ്റിക് ലഹരിയായ എം.ഡി.എം.എ പിടികൂടി, നാലുപേർ അറസ്റ്റിൽ. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ശ്രീകാര്യത്തുനിന്ന് വെള്ളനാട് സ്വദേശി രമേഷ് (40), വലിയവേളി സ്വദേശി ബൈജു പെരേര (33), വള്ളക്കടവ് സ്വദേശി റോയ് ബഞ്ചമിൻ (31) എന്നിവരും മംഗലപുരത്ത് നിന്ന് മുണ്ടയ്ക്കൽ ലക്ഷംവീട് സ്വദേശി ദീപുവും (23) അറസ്റ്റിലായത്.
വെള്ളനാട് സ്വദേശിയായ രമേഷ് ശ്രീകാര്യം ഇളംകുളത്ത് വീട് വാടകക്കെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവരുന്ന വിവരം ലഭിച്ച പൊലീസ് വെള്ളിയാഴ്ച വെളുപ്പിന് നാലോടെ വീട് വളഞ്ഞാണ് മൂന്നുപേരെ പിടികൂടിയത്. അറസ്റ്റിലായവരിൽനിന്ന് 50 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. മംഗലപുരത്ത് വെയിലൂർ മുണ്ടയ്ക്കൽ കോളനിയിൽ വിൽനക്കായി എത്തിച്ച എം.ഡി.എം.എയുമായാണ് ദീപുവിനെ പിടികൂടിയത്. ദീപുവിൽനിന്ന് കഞ്ചാവും കണ്ടെടുത്തു.
സ്ഥിരമായി ലഹരി വിൽപന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് ഇവരുടെ ലഹരി വിൽപന. സിറ്റി-റൂറൽ ഡാൻസാഫ് സംഘവും പൊലീസും നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇവർക്ക് ലഹരി എത്തിക്കുന്ന സംഘത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.