പോത്തൻകോട്: ഗുണ്ടകളും കൊലക്കേസ് പ്രതികളുമായ സംഘത്തോടൊപ്പം യൂനിഫോമിൽ മദ്യസൽകാരം നടത്തിയ പൊലീസുകാരൻ മറ്റൊരുകേസിലും നിരീക്ഷണത്തിൽ. ലോക്ഡൗൺ സമയത്ത് അനധികൃത വിദേശമദ്യം കടത്തുന്നതിന് ഒത്താശ നൽകിയതിനാണ് പോത്തൻകോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ജിഹാനെ നിരീക്ഷിക്കുന്നത്.മദ്യസൽകാരം നടത്തിയ കേസിൽ വ്യാഴാഴ്ചയാണ് അന്വേഷണവിധേയമായി സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്.
അടുത്തകാലത്ത് കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവിനെ ഉൾപ്പെടെ കൊന്ന കേസിലെ പ്രതി അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസൽകാരം. ദീപു കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുമ്പായിരുന്നു സംഭവം. ഈ ഫോട്ടോ റേഞ്ച് ഐ.ജി നിശാന്തിനിക്ക് ചിലർ കൈമാറിയിരുന്നു. തുടർന്ന് വകുപ്പുതല അന്വേഷണം നടത്തി. അതിനിടെ പോത്തൻകോട് സർക്കിൾ ഇൻസ്പെക്ടർ ശ്യാമിനെതിരെ ഗുരുതര ആരോപണം ഉയർന്നതിനെ തുടർന്ന് വകുപ്പുതല അന്വേഷണം ആരംഭിച്ചു. മണ്ണ് മാഫിയയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അന്വേഷണം. ഗൂഗിൾ പേ വഴി വൻ തുക കൈപ്പറ്റിയതിന്റെ രേഖകൾ ഐ.ജിക്ക് ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് സി.ഐക്കെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.