സച്ചിൻകുമാർ
തിരുവനന്തപുരം: റിട്ട.എസ്.പിയുടെ കൈയിൽ നിന്ന് 2,50,000 തട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റുകാൽ ശ്രീഭവൻ വീട്ടിൽ സച്ചിൻകുമാറിനെയാണ് (30) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ആൻഡ് മ്യൂച്വൽ ഫണ്ടിലേക്ക് തുക നിക്ഷേപിച്ചാൽ ഇരട്ടിതുക നേടാമെന്ന് പറഞ്ഞ് ഇയാൾ, കവടിയാർ സ്വദേശിയായ റിട്ട. എസ്.പി ജോസഫിൽ നിന്ന് പണം വാങ്ങുകയും എന്നാൽ തുക ബാങ്കിൽ അടയ്കാത്തിരിക്കുകയുമായിരുന്നു. പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് യാതൊരു രേഖയും ലഭിക്കാതായതോടെ തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യമായത്.തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.