നാഗർകോവിൽ: കുലശേഖരം മൂകാംബിക മെഡിക്കൽ കോളജ് ആശുപത്രിയിൽ അവസാന വർഷ പി.ജി വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി ഡോ. പരമശിവനെയാണ് അറസ്റ്റ് ചെയ്തത്. മധുര രാജാജി മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപകനായിരുന്ന അദ്ദേഹം വിരമിച്ച ശേഷം കുലശേഖരം മെഡിക്കൽ കോളജിൽ ജോലി നോക്കിവരുകയായിരുന്നു.
ഈ മാസം അഞ്ചിന് കോളജ് ഹോസ്റ്റൽ മുറിയിൽ മരിച്ചു കിടന്ന തൂത്തുക്കുടി സ്വദേശി സുകൃതയുടെ മുറിയിൽനിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പിൽ പരമശിവൻ ഉൾപ്പെടെ മൂന്നുപേരാണ് മരണത്തിനു കാരണം എന്ന് എഴുതിയിരുന്നു. കേസ് സി.ബി.സി.ഐ.ഡി വിഭാഗത്ത് കൈമാറിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.