നെടുമങ്ങാട്: അന്നം തരുന്ന കര്‍ഷകരെയാണ് നമ്മള്‍ ആദരിക്കേണ്ടതെന്നും അവരാണ് ഏറ്റവും വലിയ സെലിബ്രിറ്റികളെന്നും കൃഷി മന്ത്രി പി. പ്രസാദ്. ആനാട് ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെ ഒന്നാം വാര്‍ഷിക ആഘോഷമായ 'കേരളോത്സവം ഗ്രാമവിളംബരം' ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ കൃഷിയിലേക്ക് ഇറങ്ങുന്നില്ലെന്ന് തീരുമാനിച്ചാല്‍ സര്‍വ നാശമായിരിക്കും ഫലമെന്നും മന്ത്രി പറഞ്ഞു. കൃഷി ചെയ്യാത്ത ഒരു വീട് പോലും ഉണ്ടാകരുതെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അങ്ങനെയാണെങ്കില്‍ നമുക്ക് പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടാനാകുമെന്നും മന്ത്രി പറഞ്ഞു. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷതവഹിച്ചു.
ആനാട് പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശൈലജ, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്‌സന്‍ എസ്. നിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് ജി.അനില്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വേങ്കവിള സജി, അശ്വതി രഞ്ജിത്ത്, എസ്. റീന, കൃഷി വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ.എം. രാജു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബൈജു സൈമണ്‍, പി.എല്‍. മിനി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജോമി ജേക്കബ്, വിവിധ കക്ഷി നേതാക്കളായ ടി. പത്മകുമാര്‍, എം.ജി. ധനീഷ്, കേരസമിതി ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.