നെടുങ്കണ്ടം: വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനം വൈകിയ കല്ലാറിലെ മിനി വൈദ്യൂതി ഭവന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. നെടുങ്കണ്ടത്തും കല്ലാറിലുമായി ചിതറി കിടക്കുന്ന വൈദ്യുതി വകുപ്പിന്റെ അഞ്ച് ഓഫിസുകളാണ് ഗുണഭോക്താക്കളുടെ സൗകര്യാർഥം ഒരു കുടക്കീഴിലാക്കുന്നത്.
ഇലക്ട്രിക്കല്‍ സബ് ഡിവിഷന് ഓഫിസ്, ഏറെ പരിമിതമായ സൗകര്യത്തില്‍ നെടുങ്കണ്ടം കായിക സ്റ്റേഡിയം ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ്, അസി.എക്സിക്യൂട്ടിവ് എൻജിനീയര്‍ ഓഫിസ്, കല്ലാര്‍ ചേമ്പളത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്സ്മിഷന് ഓഫിസ്, കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്സ്മിഷന് സബ്ഡിവിഷന് ഓഫിസ്, എന്നിവയാണ് ഇനി മുതല്‍ മിനി വൈദ്യൂതി ഭവനിലേക്ക് മാറുക.
പുതിയ കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാളും പാര്‍ക്കിങ് സൗകര്യവും വൈദ്യുതി പോസ്റ്റ്, മറ്റുപകരണങ്ങൾ തുടങ്ങിയവ സൂക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. സമുച്ചയത്തിന്റെ സമീപത്തായി ഇലക്ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകും.
കല്ലാര്‍ ഡാമിന് സമീപത്ത് വൈദ്യുതി വകുപ്പിന്റെ സ്ഥലത്താണ് 2.20 കോടി രൂപ മുടക്കി മൂന്ന് നിലകളിലായി 2625 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വൈദ്യുതി ഭവന് നിര്‍മിച്ചത്.
എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്, ഡീന്‍ കുര്യാക്കോസ് എം.പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.