നെടുമങ്ങാട്: കരമന ആറിൽ കൂവക്കുടിയിൽ കാണാതായ വെള്ളനാട് അനൂപ് അവന്യൂ സരിത ഭവനിൽ സോമനായുള്ള (60) തെരച്ചിൽ തുടരുന്നു.
ടാപ്പിങ് തൊഴിലാളിയായ ഇയാൾ ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് വീട്ടിൽ നിന്ന് പോയത്. മൂത്ത മകൾ പുഷ്പറാണി രാവിലെ എട്ടോടെ പാൽ വാങ്ങാനായി കൂവക്കുടിയിൽ പാലത്തിന് സമീപത്തെ കടയിൽ എത്തിയപ്പോഴാണ് പാലത്തിനരികിൽ സോമന്റെ സ്കൂട്ടർ കാണുന്നത്. സ്കൂട്ടറിന്റെ താക്കോൽ, ടാപ്പിങ് കത്തി, ഹെഡ് ലൈറ്റ് എന്നിവ സ്കൂട്ടറിൽ തന്നെ ഉണ്ടായിരുന്നു. തുടർന്ന് പൊലീസിനെ അറിയിക്കുയായിരുന്നു. കരമന ആറിൽ
ചാടിയതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഫയർഫോഴ്സ് സ്കൂബ ടീം വൈകീട്ട് അഞ്ച് വരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.