സ​ര​സ്വ​തി​ഭാ​യി

ആശുപത്രിക്ക്​ ഒരേക്കർ നൽകിയ സരസ്വതിഭായിയെ അധികൃതർ മറന്നു

നേ​മം: വി​ല​മ​തി​ക്കാ​നാ​വാ​ത്ത ദാ​നം നാ​ടി​നു​ന​ൽ​കി​യ ഒ​രു അ​മ്മ​യു​ണ്ടാ​യി​രു​ന്നു വി​ള​പ്പി​ൽ​ശാ​ല​യി​ൽ. കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന ഭൂ​സ്വ​ത്ത് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക്ക് ദാ​നം ന​ല്‍കി​യ അ​മ്പ​ല​ത്തും​വി​ള സ​ര​സ്വ​തീ​ഭാ​യി എ​ന്ന നാ​ടി​നാ​കെ വി​ള​ക്കാ​യ അ​മ്മ. കു​ടും​ബ ഓ​ഹ​രി​യാ​യി കി​ട്ടി​യ ഒ​രേ​ക്ക​ര്‍ ഭൂ​മി​യാ​ണ് സ​ര​സ്വ​തീ​ഭാ​യി വി​ള​പ്പി​ൽ​ശാ​ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി സ്ഥാ​പി​ക്കാ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.

അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പ​ട്ടം താ​ണു​പി​ള്ള സ​ര​സ്വ​തീ​ഭാ​യി​യെ​യും ഭ​ര്‍ത്താ​വ് കൃ​ഷ്ണ​പി​ള്ള​യെ​യും വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. 1961ല്‍ ​വി​ള​പ്പി​ല്‍ശാ​ല ആ​ശു​പ​ത്രി സ​ര​സ്വ​തീ​ഭാ​യി ന​ല്‍കി​യ സ്ഥ​ല​ത്തു പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. 2021ൽ ​സ​ര​സ്വ​തീ​ഭാ​യി 97ാം വ​യ​സ്സി​ൽ മ​രി​ച്ചു. മ​ര​ണ​ശേ​ഷം ആ​ശു​പ​ത്രി​ക്ക് അ​മ്മ​യു​ടെ പേ​ര് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി, ആ​രോ​ഗ്യ​മ​ന്ത്രി, സ്ഥ​ലം എം.​എ​ൽ.​എ എ​ന്നി​വ​ർ​ക്കൊ​ക്കെ നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ഇ​തേ​വ​രെ അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം സ​ര​സ്വ​തീ​ഭാ​യി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ അ​വ​രു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പൂ​മാ​ല​യി​ട്ട്, ദീ​പം തെ​ളി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ഓ​ർ​മ പു​തു​ക്കി.

നാ​ടി​ന് ന​ന്മ പ​ക​ർ​ന്ന ആ ​അ​മ്മ​ക്ക്​ നാ​ടെ​ന്ത് ന​ൽ​കി​യെ​ന്ന ചോ​ദ്യം മാ​ത്രം ഉ​ത്ത​ര​മി​ല്ലാ​തെ ശേ​ഷി​ക്കു​ന്നു. പി​ൽ​ക്കാ​ല​ത്ത് അ​മ്പ​ല​ത്തും​വി​ള കു​ടും​ബം ക്ഷ​യി​ച്ചു. മ​രി​ക്കു​മ്പോ​ൾ ഒ​രു തു​ണ്ട് ഭൂ​മി സ്വ​ന്ത​മാ​യി​ല്ലാ​ത്ത സ​ര​സ്വ​തീ​ഭാ​യി​യെ സം​സ്ക​രി​ച്ച​ത് പൊ​തു​ശ്മ​ശാ​ന​ത്തി​ലും !

Tags:    
News Summary - Authorities have forgotten Saraswatibai who gave one acre for hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.