പിതാവി​െൻറ മരണം: മകൻ അറസ്​റ്റിൽ

നേ​മം: പി​താ​വി​െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​നെ ക​ര​മ​ന പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​പ്പ​നം​കോ​ട് എ​സ്.​എ​ൻ ന​ഗ​ർ വ​ലി​യ കി​ഴ​ക്കേ​വി​ള വി​പി​ൻ നി​വാ​സി​ൽ വി​പി​ൻ (34) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വി​ശ്വ​നാ​ഥ​ൻ (69) ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്.

ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ വീ​ട്ടി​ൽ ​െവ​ച്ച് പി​താ​വും മ​ക​നും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് വി​പി​ൻ ആ​യു​ധ​മു​പ​യോ​ഗി​ച്ച് വി​ശ്വ​നാ​ഥ​നെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്ന​ത്രെ. സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ശ്വ​നാ​ഥ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്നാ​ൽ സം​ഭ​വം അ​ന്ന് കേ​സാ​യി​ല്ല. ചി​കി​ത്സ​ക്കു​ശേ​ഷം ഇ​ദ്ദേ​ഹ​ത്തെ തി​രി​കെ വീ​ട്ടി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ, ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു മ​ര​ണം. തു​ട​ർ​ന്നാ​ണ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ വി​പി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Tags:    
News Summary - fathers death son arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.