ഡ്രൈവറെ ആക്രമിക്കുകയും ബസ് തകർക്കുകയും ചെയ്ത നാലംഗസംഘം പിടിയിൽ

നേമം: ഡ്രൈവറെ ആക്രമിക്കുകയും കെ.എസ്.ആർ.ടി.സി ബസ് അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ഉൾപ്പെട്ട നാലംഗസംഘത്തെ വിളപ്പിൽശാല പൊലീസ് പിടികൂടി. കാച്ചാണി കരകുളം വാഴവിളാകത്ത് വാടകക്ക് താമസിക്കുന്ന ഗോകുൽ കൃഷ്ണൻ (22), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ ലക്ഷംവീട്ടിൽ മുനീർ (20), വട്ടിയൂർക്കാവ് കുലശേഖരം മൂന്നാംമൂട് അഭ്രക്കുഴി വീട്ടിൽ കാർത്തിക് (19) എന്നിവരാണ് പിടിയിലായത്. നാലാമൻ പ്രായപൂർത്തിയാകാത്ത ആളാണ്.

പുളിയറക്കോണം മയിലാടിയിൽ സർവിസ് നടത്തുകയായിരുന്ന ബസ് തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലാണ് നാലംഗ സംഘം എത്തിയത്. ഡ്രൈവറെ ആക്രമിക്കുകയും തടയാൻ ചെന്ന കണ്ടക്ടറെ തള്ളുകയും ചെയ്തു. ബസ് കേടുപാടുണ്ടാക്കിയതിലൂടെ 25,000 രൂപയുടെ നഷ്ടമുണ്ടായി. വിളപ്പിൽശാല പൊലീസ് സ്ഥലത്തുനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. വിശദമായ പരിശോധനയിൽ പ്രതികളിൽനിന്ന് കഞ്ചാവ് കണ്ടെത്തി. കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച് ചില്ലറ വിൽപന നടത്തിവരുകയായിരുന്നു ഇവർ. പ്രതികളെ കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - four arrested for attacking ksrtc bus driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.