നെയ്യാറ്റിൻകര: അമരവിള കണ്ണംകുഴി ജങ്ഷനിൽ റേഡിയോ കിയോസ്ക് നിർമിക്കുന്നതിനുവേണ്ടി അമ്പത് വർഷം മുമ്പ് കോൺഗ്രസ് നേതാവായിരുന്ന കുമാരമന്ദിരം കുമാരപിള്ള ദാനം നൽകിയ ഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന റേഡിയോ കിയോസ്ക് പൊളിച്ചുമാറ്റി നഗരസഭ ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ സാംസ്കാരിക നിലയത്തെ സി.പി.എം പാർട്ടി ഓഫിസ് ആക്കി മാറ്റിയതായി കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി.
കണ്ണംകുഴി പ്രദേശത്തെ നിർധനരായ ജനങ്ങൾക്ക് സായാഹ്ന വാർത്തകൾ അറിയാനും മാനസിക ഉല്ലാസത്തിനും വേണ്ടിയാണ് കുമാരപിള്ള ഭൂമി ദാനം നൽകിയത്.
പൊതുമുതൽ പാർട്ടിവത്കരിക്കുന്ന സി.പി.എംനിലപാട് അവസാനിപ്പിച്ച് തെറ്റുതിരുത്തിയിെല്ലങ്കിൽ നഗരസഭപ്രദേശത്ത് ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വെൺപകൽ അവനീന്ദ്രകുമാറിെൻറ അധ്യക്ഷതയിൽ കൂടിയ നേതൃയോഗം മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.