നെയ്യാറ്റിൻകര: വീട് കുത്തിത്തുറന്ന് സാധന സാമഗ്രികകൾ അപഹരിച്ച കേസിലെ രണ്ടുപേരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. നേമം പഴയ കാരയ്ക്കാമണ്ഡപം കടത്തറവിളാകം ചാനൽക്കരവീട്ടിൽ സുധീർ (45), എരുത്താവൂർ പ്ലാവിള പുത്തൻവീട്ടിൽ മുജീബ് (40) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16ന് പെരുമ്പഴുതൂർ കാഞ്ഞിരവിള അഭിലാഷിന്റെ വീട് കുത്തിത്തുറന്ന് സ്വർണം, ബ്ലൂടൂത്ത് സ്പീക്കർ, നാണയങ്ങളടങ്ങിയ പെട്ടി എന്നിവ മോഷ്ടിച്ച കേസിലാണ് പ്രതികൾ പടിയിലായത്. ദിവസങ്ങൾക്ക് മുമ്പാണ് മോഷണം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വിവിധ കേസിൽ പ്രതികളായ ഇവരെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരത്തിന് സമീപത്ത് നിന്ന് ഇവർ പടിയിലായത്.
സി.ഐ വിപിൻ, എസ്.ഐ വിപിൻ, സി.പി.ഒമാരായ എ.വി. പത്മകുമാർ, ഷിജിൻ ദാസ്, ലെനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.