നെയ്യാറ്റിൻകര: മകളുടെ കഴുത്തത്ത് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടലിലാണ് അയൽവാസികളും നാട്ടുകാരും. മകൾ ബിന്ദുവിന്റെ അസുഖം ഭേദമാകാത്തതിൽ മനോവിഷമത്തിലായിരുന്നു ലീല. രാത്രിയിൽ പലപ്പോഴും ബിന്ദുവിന്റെ അസുഖവുമായി ബന്ധപ്പെട്ട് ലീലക്ക് ഉറങ്ങാൻ കഴിയാതിരുന്നതായും പറയുന്നുണ്ട്.
സാമ്പത്തികബാധ്യതയും വീട് നഷ്ടപ്പെടുമെന്ന മനോവിഷമവും ലീലക്കുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തി ആത്മഹത്യയായിരുന്നു ലക്ഷ്യമെങ്കിലും കഴുത്തറുക്കപ്പെട്ട ബിന്ദു ബോധരഹിതയായതിനെതുടർന്ന് മരിച്ചെന്ന് കരുതിയാണ് ലീല മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ലീലയുടെ മകൻ മാസങ്ങൾക്കുമുമ്പ് അപകടത്തിൽ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.